വേഗം ടൈറ്റിൽ സോങ്
ഈ വഴിയേ ഉയരും മനസ്സേ
തീരാ തിരയായ് നീ തനിയേ
പതിയേ ഉലയും തൂവൽ കണമായി
ഇനിയും കാറ്റിൽ നിറമായ് നിഴലായി
ഇതിലേ വഴിയില്ലാ മണലാഴിയിൽ
നിമിഷമേ നേരൂ.. വേഗം ദൂരം പോകും
നേരം ദൂരെ തീരാ.. ദൂരം
ദൂരം തീരാൻ വേഗം പോരാൻ
വേഗം വേണം വേഗം വേഗം..
ഈ വേഗക്കാറ്റായി ദൂരെ പാറാൻ
നേരും കാലം താണ്ടും വേഗം
കാലം മുന്നിൽ വേഗം പോകും
പോകും ഞാനും വേഗത്തേരിൽ എന്നെന്നുമേ
ഓ എന്നും മുകിലായി
എങ്ങും സ്നേഹം പെയ്യാൻ..
തീരമേതോ.. താരാട്ടായി മണ്ണിലെന്നും
വിണ്ണുചാർത്തും.. മാരിക്കാറ്റായി പാറീടുവാൻ
പോകാതെ വേനൽക്കൂട്ടിൽ ചേരാനെന്നോ
നെഞ്ചിലാരോ പാടുന്നു മെല്ലെ..
മായാതിന്നീ സ്വപ്നമായി
വേഗം ദൂരെ പോകും നേരം ദൂരെ തീരാ ദൂരം
ദൂരം തീരാൻ വേഗം പോരാൻ
വേഗം വേണം വേഗം വേഗം
ഈ വേഗക്കാറ്റായ് ദൂരെ പാറാൻ
നേരും കാലം താണ്ടും വേഗം
കാലം മുന്നിൽ വേഗം പോകും
പോകും ഞാനും വേഗത്തേരിൽ എന്നെന്നുമേ
രാരാ ..രാരാ ...രാരാരേരാ ..