ജയരാജ് വാര്യർ
മലയാള ചലച്ചിത്ര, നാടക നടൻ, തുള്ളൽ കലാകാരൻ, കാരിക്കേച്ചറിസ്റ്റ്, സ്റ്റാൻഡപ്പ് കൊമേഡിയൻ. ഉണ്ണികൃഷ്ണ വാരിയരുടെയും, വിലാസിനി വാരസ്യാരുടെയും മകനായി തൃശ്ശൂർ ജില്ലയിലാണ് ജയരാജ് വാരിയർ ജനിയ്ക്കുന്നത്. 1982ല്‍ അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ജയരാജ് വാരിയര്‍ 1984 മുതല്‍ ഏഴു വര്‍ഷം ജോസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള റൂട്ട് എന്ന തിയറ്റര്‍ ഗ്രൂപ്പില്‍ നടനായിരുന്നു. വിശാഖദത്തന്റെ മുദ്രാരാക്ഷസം, ബാദല്‍ സര്‍ക്കാരിന്റെ ഭോമ, ഉല്‍പ്പല്‍ദത്തിന്റെ സൂര്യവേട്ട, വോള്‍സോയിങ്കയുടെ ചതുപ്പില്‍ പാര്‍ക്കുന്നവര്‍, ആനന്ദിന്റെ ശവഘോഷയാത്ര എന്നീ നാടകങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്.
കാരിക്കേച്ചര്‍ ഹാസ്യ രംഗത്തുള്ള വ്യക്തികൂടിയാണ് ജയരാജ്. 1991 മുതലാണ് 'കാരിക്കേച്ചര്‍ ഷോ' എന്ന പുതിയ ആശയവുമായി കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു വേദികളില്‍ ജയരാജ് ഏറെ ശ്രദ്ധേയനായത്. 2003 ജൂലൈയില്‍ കേരള നിയമസഭയില്‍ ജനപ്രതിനിധികള്‍ക്കായി അവതരിപ്പിച്ച കാരിക്കേച്ചര്‍ നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായി. ഇന്ത്യയിലും വിദേശത്തുമായി നിരവധി രാജ്യങ്ങളിൽ ജയരാജ് വാരിയർ കാരിക്കേച്ചർ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.
1997- ൽ ഒരു യാത്രാമൊഴി എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഭൂതക്കണ്ണാടി, കാരുണ്യം, പ്രാഞ്ചിയേട്ടൻ & ദ് സെയിന്റ്, നെയ്ത്തുകാരൻ.. എന്നിങ്ങനെ അൻപതിലധികം സിനിമകളിലഭിനയിച്ചു. ഭൂരിഭാഗവും കോമഡി റോളുകളായിരുന്നു. പുണ്യാളൻ അഗർബത്തീസ്, അനാർക്കലി.. എന്നീ സിനിമകളിലെ ജയരാജ് വാര്യരുടെ വേഷങ്ങൾ പ്രേക്ഷക പ്രീതിനേടി.