മൂവന്തി കള്ളും മോന്തി
മൂവന്തി കള്ളും മോന്തി
എരിപിരി കൊള്ളണ നേരത്ത്
കളിവാക്കാൽ ഒളികണ്ണിട്ടെൻ
കരളിലിരിക്കണതാരാണ് (2)
കറിവയ്ക്കണ ഓമനയോ
കലിതുള്ളും ശാരദയോ ..(2)
കരിമീൻ കറി കപ്പ കലർത്തി
കുത്തിയിളക്കണ നേരത്ത്
ഉപ്പൻ മിഴി പൂണ്ടാ രൂപം
ഒപ്പിയെടുക്കണ കൊതിയന്മാർ (2)
മൂവന്തി കള്ളും മോന്തി
എരിപിരി കൊള്ളണ നേരത്ത്
കളിവാക്കാൽ ഒളികണ്ണിട്ടെൻ
കരളിലിരിക്കണതാരാണ്
വിലകൂടിയ പെണ്ണ് ചതിയ്ക്കും
വിലകൂടിയ മണ്ണ് ചതിയ്ക്കും (2)
കൊല ചെത്തണ തെങ്ങ്
ചതിയ്ക്കില്ലെന്ന് പറഞ്ഞത് നേരാണേ...(2)
വില കൂടിയ കള്ളു നിർത്തി
കുടിയന്മാർക്കെന്തു ചതുർത്തി
നിലനിൽക്കണമെങ്കിൽ തെങ്ങിൻ
കള്ള് കുടിയ്ക്കണമെന്നായി (2)
മൂവന്തി കള്ളും മോന്തി
എരിപിരി കൊള്ളണ നേരത്ത്
കളിവാക്കാൽ ഒളികണ്ണിട്ടെൻ
കരളിലിരിക്കണതാരാണ്
വമ്പന്മാരൊന്നു മടിക്കും
ഗതികെട്ടാൽ വന്നു കുടിയ്ക്കും (2)
രണ്ടെണ്ണം ചെന്നുകഴിഞ്ഞാൽ
എല്ലാരും തറയാണന്നെ (2)
തല മുണ്ടാൽ മൂടി മറയ്ക്കും
മിണ്ടാതെ ഇരുന്നു കുടിയ്ക്കും ..(2)
പതുതലയിൽ ചെന്ന് പിടിച്ചാൽ
മുണ്ടില്ലാതെ മടങ്ങുന്നെ (2)
മൂവന്തി കള്ളും മോന്തി
എരിപിരി കൊള്ളണ നേരത്ത്
കളിവാക്കാൽ ഒളികണ്ണിട്ടെൻ
കരളിലിരിക്കണതാരാണ്
കറിവയ്ക്കണ ഓമനയോ
കലിതുള്ളും ശാരദയോ ..
കരിമീൻ കറി കപ്പ കലർത്തി
കുത്തിയിളക്കണ നേരത്ത്
ഉപ്പൻ മിഴി പൂണ്ടാ രൂപം
ഒപ്പിയെടുക്കണ കൊതിയന്മാർ