മനസിന്നുള്ളിൽ അഴകേറും
ഉം ..ഹാ ..ആ ...ആ
മനസിന്നുള്ളിൽ അഴകേറും..
മഴവില്ലാണീ പ്രണയം
മിഴികൾ താനേ നനവോടെ..
മൊഴിയും കഥയീ പ്രണയം...
ചെറു നൊമ്പരമോടൊരു നേരം
സുഖമുള്ള സ്വകാര്യം ചൊല്ലി..
പുണരും ഇള നൂൽ വെയിലിൽ ..
മനസിന്നുള്ളിൽ അഴകേറും..
മഴവില്ലാണീ പ്രണയം..
മിഴികൾ താനേ നനവോടെ..
മൊഴിയും കഥയീ പ്രണയം...
തെന്നലേ വിരൽ തൊടാൻ വിരുന്നു വന്നുവോ
ജാലകം തുറന്നിടാൻ പതിഞ്ഞു ചൊല്ലിയോ
താരകൾ മറന്നുപോയ പൂനിലാവിനാൽ
പേരു നീ കുറിച്ചതെന്തിനെന്നു ചൊല്ലുമോ..
കനവാകെ കടൽപോലെ..
തിരനീട്ടി തഴുകുമ്പോൾ.. ഒരായിരം പ്രതീക്ഷകൾ
പനിനീർ മലരായ് വിരിയും ..
മനസിന്നുള്ളിൽ അഴകേറും..
മഴവില്ലാണീ പ്രണയം
പാടുവാൻ കൊതിച്ചു നിന്ന പ്രാണവേണുവിൽ
മെല്ലെ നീ പതുങ്ങി വന്നൊരുമ്മ തന്നുവോ
ആയിരം വസന്തകാല വർണ്ണ സൗരഭം..
ആർദ്രമായ് നൽകിയെന്നെ ഒമാനിച്ചുവോ
നിനവിന്റെ ചിമിഴിൽ നീ..
നിറയുന്നു നറുതേനായ് ..
വിലോലമാം വിഭാതമേ
പതിവായ് അരികിൽ വരുമോ
മനസിന്നുള്ളിൽ അഴകേറും..
മഴവില്ലാണീ പ്രണയം
മിഴികൾ താനേ നനവോടെ..
മൊഴിയും കഥയീ പ്രണയം...