അരയാലും പൂത്തു തുടങ്ങി

അരയാലും പൂത്തു തുടങ്ങി പേരാലും പൂത്തു തുടങ്ങി
അതിനടിയില്‍ അടിപൊളി കമ്പനി കൂടാന്‍ അര വാങ്ങി
എരിവും പുളിയൂറും കരിമീന്‍... കറിയും ഞാന്‍ വാങ്ങി (3)

നുരനുര.. നുരയണ.. കള്ളും
നട തനുവുടലുലയണ പെണ്ണും (2)
എന്തിനേലും മേലെയല്ലന്നെന്തേ പറയാത്തൂ
അതു നെഞ്ചുറപ്പില്‍.. നിന്നു ചൊല്ലാന്‍ എന്തേ പറ്റാത്തൂ...
ആഹാ ..
എന്തിനേലും മേലെയല്ലന്നെന്തേ പറയാത്തൂ
അതു നെഞ്ചുറപ്പില്‍.. നിന്നു ചൊല്ലാന്‍ എന്തേ പറ്റാത്തൂ...
അരയാലും പൂത്തുതുടങ്ങി..പേരാലും പൂത്തുതുടങ്ങി
അതിനടിയില്‍ അടിപൊളി കമ്പനി കൂടാന്‍ അര വാങ്ങി
എരിവും പുളിയൂറും.. കരിമീന്‍ കറിയും ഞാന്‍ വാങ്ങി
എരിവും പുളിയൂറും... കരിമീന്‍ കറിയും ഞാന്‍ വാങ്ങി

ചെറുനറുവ്യഥയുതിരണ  കഥനം
സുഖമുഖമയമകലണ വ്യസനം (2)
മാറ്റുവാനായ്‌.. വാറ്റുകള്ളിന്‍ ഊറ്റം പോരാഞ്ഞോ
ആഹാ..തോറ്റജീവിത നീറ്റലില്‍ നാം എന്തേ തളരാഞ്ഞൂ (2)
അരയാലും പൂത്തുതുടങ്ങി..പേരാലും പൂത്തുതുടങ്ങി
അതിനടിയില്‍ അടിപൊളി കമ്പനി കൂടാന്‍ അര വാങ്ങി
എരിവും പുളിയൂറും കരിമീന്‍ കറിയും ഞാന്‍ വാങ്ങി
എരിവും പുളിയൂറും കരിമീന്‍ കറിയും ഞാന്‍ വാങ്ങി
എരിവും പുളിയൂറും കരിമീന്‍ കറിയും ഞാന്‍ വാങ്ങി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arayalum poothuthudangi

Additional Info

Year: 
2015

അനുബന്ധവർത്തമാനം