താളം പുതുമഴ

കണിമലരായ് തിരുവരമായ് വന്നു നീ എന്നുണ്
ഇരുളലയിൽ നറുതിരിയായ് നിന്നു നീ പൊന്നുണ്ണീ
കണിമലരായ് തിരുവരമായ് വന്നു നീ എന്നുണ്
ഇരുളലയിൽ നറുതിരിയായ് നിന്നു നീ പൊന്നുണ്ണീ

താളം പുതുമഴമണി വിതറിയ മേളം
ഓളം നറു ചിരി മധുമൊഴിമലർ താലം
കണ്ണാ നീ പുലരൊളിയിതളഴകോടെ
കണ്ണീരിൽനിറകതിരുകളുണരണപോലെ
എന്റെ ജീവനിൽ വന്നൂ മൂകമായ്
ഓമൽ പൂവേ നീ...
താളം പുതുമഴമണിവിതറിയ മേളം

തോളത്തു വെയ്ക്കാതെ.. താഴത്തു വെയ്ക്കാതെ
മാറോടു ചേർ‌ത്തൂ ഞാൻ... പ്രിയമോടെ നിന്നെ
നീയെന്റെ ആത്മാവിൻ ഏകാന്ത സംഗീതം
നീയെന്റെ ജന്മം ധന്യമാവാനായ് വന്നുവോ
കാണാക്കിനാവാകും മായത്തേരിൽ നീ
കാണാത്ത ദൂരങ്ങൾ തേടിപ്പോവുകയോ
കണ്ണാ നീ പുലരൊളിയിതളഴകോടെ
കണ്ണീരിൽ നിറകതിരുകളുണരണപോലെ
എന്റെ ജീവനിൽ വന്നൂ മൂകമായ്
ഓമൽ പൂവേ നീ
താളം പുതുമഴമണിവിതറിയ മേളം.

കണിമലരായ് തിരുവരമായ് വന്നു നീ എന്നുണ്ണീ
ഇരുളലയിൽ നറുതിരിയായ് നിന്നു നീ പൊന്നുണ്ണീ(2)

ആനന്ദവായ്പോടെ ആളുന്ന വീർപ്പോടെ
കാലത്തിലൂടെ ഞാൻ കാണുന്നു നിന്നെ
തോരാത്ത കണ്ണീരിൻ പേമാരി തൂകുന്നു
നിന്നോർമ്മയുള്ളിന്നുള്ളിൽ നീറുമ്പോളോമനേ....
ആരോടും പറയാതെ ഏതോ നോവിൽ ഞാൻ
പാടുന്ന പാട്ടിൽ നിൻ നെഞ്ചലിയില്ലയോ
കണ്ണാ നീ പുലരൊളിയിതളഴകോടെ
കണ്ണീരിൽ നിറകതിരുകളുണരണപോലെ
എന്റെ ജീവനിൽ വന്നൂ മൂകമായ്
ഓമൽ പൂവേ നീ

താളം പുതുമഴമണി വിതറിയ മേളം
ഓളം നറു ചിരി മധുമൊഴിമലർ താലം
കണ്ണാ നീ പുലരൊളിയിതളഴകോടെ
കണ്ണീരിൽ നിറകതിരുകളുണരണപോലെ
എന്റെ ജീവനിൽ... വന്നൂ മൂകമായ്
ഓമൽ പൂവേ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalam puthumazha

Additional Info

Year: 
2015

അനുബന്ധവർത്തമാനം