പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്

Released
Pranchiyettan and the Saint (Malayalam Movie)
കഥാസന്ദർഭം: 

വിദ്യാഭ്യാസത്തിന്റെ കുറവ്‌ പണം കൊണ്ട്‌ നികത്തിയെടുക്കാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ നല്ലൊരു പേരും പ്രശസ്തിയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു തൃശ്ശൂര്‍ക്കാരന്‍ ബിസിനസ്സുകാരനായ ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്റെ ജീവിതവും ജീവിതത്തിലെ പരാജയങ്ങളും ഒടുവില്‍ ജീവിതത്തില്‍ വന്നു ചേരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളുമാണ്  ഈ ചിത്രം. ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ്, കല്ലറയില്‍  തന്റെ അപ്പനപ്പൂപന്മാരേയും കൂടപ്പിറപ്പുകളേയും, പള്ളിയിലെ സെന്റ് ഫ്രാന്‍സിസ് പുണ്യാളനേയും പ്രാര്‍ത്ഥിച്ച് മൌനാനുവാദം വാങ്ങുകയും ചെയ്യുന്ന പതിവുണ്ട് ഫ്രാന്‍സിസിനു.അത്തരമൊരു പ്രാര്‍ത്ഥനയില്‍ പള്ളിയില്‍ വെച്ച് ഫ്രാന്‍സിസ് പുണ്യാളന്‍ നേരിട്ട് പ്രത്യക്ഷപ്പെടുകയും പുണ്യാളനോട് ഫ്രാന്‍സിസ് തന്റെ ജീവിതം തുറന്നു പറയുകയും ചെയ്യുന്ന രീതിയിലാണ് ചിത്രത്തിന്റെ ആഖ്യാനം.

സർട്ടിഫിക്കറ്റ്: 
Runtime: 
140മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 10 September, 2010
വെബ്സൈറ്റ്: 
http://www.pranchiyettan.com/

tBgRuJEfjko