രാമു
Ramu
മലയാള ചലച്ചിത്രനടൻ. ബാലകൃഷ്ണൻ - കല്യാണി ദമ്പതികളുടെ മകനായി തൃശ്ശൂരിൽ ജനിച്ചു.. പ്രശസ്ത ചലച്ചിത്രതാരം സുകുമാരൻ രാമുവിന്റെ ബന്ധുവാണ്.
ഭരതൻ സംവിധാനം ചെയ്ത ഓർമ്മയ്ക്കായി എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നായകനായും,ഉപനായകനായും,വില്ലനായും,സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ രാമു അഭിനയിച്ചു. കളിക്കൂട്ടുകാര്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 1995-ൽ ആയിരുന്നു രാമുവിന്റെ വിവാഹം. രശ്മിയാണ് ഭാര്യ. രണ്ടു കുട്ടികൾ അമൃത, ദേവദാസ്
.ദേവദാസ് ചലചിത്ര നടനാണ്.