പ്രിയാമണി

Priyamani

തെന്നിന്ത്യൻ ചലച്ചിത്ര താരം. വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി 1984 ജൂണ്‍ 4ന് പാലക്കാട് ജനിച്ചു. പ്രിയയുടെ അച്ഛൻ വാസുദേവമണി പാലക്കാട്ടെ ഒരു തമിഴ് കുടുംബത്തിൽ ജനിച്ചയാളായിരുന്നു. അദ്ദേഹം പ്ലാന്റേഷൻ ബിസിനസ്സായിരുന്നു. അമ്മ ലത മണി തിരുവനന്തപുരം സ്വദേശിയായിരുന്നു. അവർ ബാങ്ക് മാനേജരും ദേശീയ തലത്തിലുള്ള ബാറ്റ് മിന്റൺ താരമായിരുന്നു. പരേതനായ കര്‍ണാടക സംഗീതജ്ഞന്‍ കമല കൈലാസിന്റെ കൊച്ചുമോളാണ്. പ്രിയ മണി പഠിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു.Sri Aurobindo Memorial School,Bishop Cotton Women's christian College -എന്നിവിടങ്ങളിലായിരുന്നു പ്രിയയുട വിദ്യാഭ്യസം.

സ്കൂൾ വിദ്യാർത്ഥിനിയായിരുന്നപ്പോൾ തന്നെ പ്രിയ മണി മോഡലിംങ്ങ് രംഗത്തേയ്ക്ക് പ്രവേശിച്ചിരുന്നു. 2003-ൽ തെലുങ്കു ചിത്രമായ Evare Atagaadu- വിലൂടെയാണ് പ്രിയ മണി തന്റെ അഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ തമിഴിലിൽ Ullam എന്ന ചിത്രത്തിലും അഭിനയിച്ചു. 2007-ൽ തന്നെയാണ് മലയാളത്തിൽ അഭിനയിയ്ക്കുന്നത്. സത്യം  എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു മലയാള സിനിമയിലെ തുടക്കം. 2006-ൽ തമിഴ് ചിത്രമായ Paruthiveeran- നിലെ നായികാവേഷം പ്രിയ മണിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. വലിയ വിജയമായ പരുത്തിവീരനിലെ അഭിനയത്തിന് പ്രിയ മണിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.  2008- ൽ മലയാള ചിത്രമായ തിരക്കഥ- യിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. 2009-ലാണ് പ്രിയ മണി കന്നഡ ചിത്രത്തിൽ അഭിനയിയ്ക്കുന്നത്. Raam- എന്ന റൊമാന്റിക് കോമഡി മൂവിയായിരുന്നു അത്. 2010-ൽ Raavan- എന്ന മണിരത്നം സിനിമയിലൂടെയായിരുന്നു പ്രിയ മണി ബോളീവുഡിൽ എത്തിയത്.  Chaarulatha  എന്ന കന്നഡ സിനിമയിലെ അഭിനയത്തിന് പ്രിയ മണിയ്ക്ക് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. 2005- ൽ മലയാള ചിത്രമായ പ്രാഞ്ചിയേട്ടൻ & ദ സെയിന്റ്- ൽ പ്രിയ മണിയുടെ വേഷം നിരൂപക പ്രശംസ നേടി. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്.. എന്നീ ആറ് ഭാഷകളിൽ പ്രിയ മണിയ്ക്ക് പ്രാവീണ്യമുണ്ട്.

പ്രിയ മണിയുടെ വിവാഹം 2017 ആഗസ്റ്റ് 23 -നായിരുന്നു. ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജ് ആണ് വരൻ.