ഗണപതി
1995 മാർച്ച് 15 -ന് സതീഷ് പൊതുവാളിന്റെ മകനായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു ബാലനടനായാണ് ഗണപതി അഭിനയരംഗത്തേയ്ക്കെത്തുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തുകൊണ്ടായിരുന്നു ഗണപതിയുടെ തുടക്കം. അതിനുശേഷം സന്തോഷ് ശിവൻ തന്റെ ദ്വിഭാഷാ ചിത്രമായ Before The Rains എന്ന സിനിമയിൽ ഗണപതിയെ ബാലനടനായി അവതരിപ്പിച്ചു.
2007 -ൽ ഇറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം വിനോദയാത്ര -ൽ "പാലും പഴവും കൈകളിലേന്തി... എന്ന പാട്ടുപാടിക്കൊണ്ട് വന്ന ഗണപതി പ്രേക്ഷക ശ്രദ്ധനേടി. തുടർന്ന് നിരവധി സിനിമകളിൽ ബാലനടനായി അഭിനയിച്ചു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയിൽ ഗണപതിയുടെ പേളി എന്ന കഥാപാത്രം വളരെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ബാലനടൻ എന്ന ഇമേജ് മാറിക്കിട്ടാൻ 2013 മുതൽ മൂന്ന് വർഷം സിനിമയിൽ നിന്ന് മാറി നിന്ന ഗണപതി രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചു. വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന സിനിമയി നായകനായി. തട്ടാശ്ശേരി കൂട്ടം, ജാൻ എ മൻ, മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി എന്നിവ ഗണപതി പ്രധാന വേഷങ്ങൾ ചെയ്ത ചിത്രങ്ങളിൽ ചിലതാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഒരു തലയോട്ടി കഥ | കഥാപാത്രം | സംവിധാനം പ്രശാന്ത് മാമ്പുള്ളി | വര്ഷം |
സിനിമ ലസാഗു ഉസാഘ | കഥാപാത്രം | സംവിധാനം | വര്ഷം |
സിനിമ വിനോദയാത്ര | കഥാപാത്രം ഗണപതി | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2007 |
സിനിമ കിച്ചാമണി എം ബി എ | കഥാപാത്രം | സംവിധാനം സമദ് മങ്കട | വര്ഷം 2007 |
സിനിമ ചിത്രശലഭങ്ങളുടെ വീട് | കഥാപാത്രം | സംവിധാനം കൃഷ്ണകുമാർ | വര്ഷം 2008 |
സിനിമ പകൽ നക്ഷത്രങ്ങൾ | കഥാപാത്രം ആദി സിദ്ധാർത്ഥന്റെ ബാല്യം | സംവിധാനം രാജീവ് നാഥ് | വര്ഷം 2008 |
സിനിമ പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | കഥാപാത്രം പോളി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2010 |
സിനിമ ബ്ലാക്ക് ബട്ടർഫ്ലൈ | കഥാപാത്രം സമീർ | സംവിധാനം എം രഞ്ജിത്ത് | വര്ഷം 2013 |
സിനിമ ഓഗസ്റ്റ് ക്ലബ്ബ് since 1969 | കഥാപാത്രം | സംവിധാനം കെ ബി വേണു | വര്ഷം 2013 |
സിനിമ സമയം | കഥാപാത്രം | സംവിധാനം സതീഷ് പൊതുവാൾ | വര്ഷം 2016 |
സിനിമ കമ്മട്ടിപ്പാടം | കഥാപാത്രം ചാർലി | സംവിധാനം രാജീവ് രവി | വര്ഷം 2016 |
സിനിമ കവി ഉദ്ദേശിച്ചത് ? | കഥാപാത്രം സുക്കൂർ | സംവിധാനം പി എം തോമസ് കുട്ടി, ലിജു തോമസ് | വര്ഷം 2016 |
സിനിമ ഹണിബീ 2.5 | കഥാപാത്രം | സംവിധാനം ഷൈജു അന്തിക്കാട് | വര്ഷം 2017 |
സിനിമ ഹണീ ബീ 2 സെലിബ്രേഷൻസ് | കഥാപാത്രം | സംവിധാനം ലാൽ ജൂനിയർ | വര്ഷം 2017 |
സിനിമ പുത്തൻപണം | കഥാപാത്രം ഷൈൻ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2017 |
സിനിമ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | കഥാപാത്രം ജിതിൻ | സംവിധാനം ജിബു ജേക്കബ് | വര്ഷം 2017 |
സിനിമ ചങ്ക്സ് | കഥാപാത്രം | സംവിധാനം ഒമർ ലുലു | വര്ഷം 2017 |
സിനിമ ചാർലീസ് എയ്ഞ്ചൽ | കഥാപാത്രം | സംവിധാനം സജി സുരേന്ദ്രൻ | വര്ഷം 2018 |
സിനിമ വള്ളിക്കുടിലിലെ വെള്ളക്കാരന് | കഥാപാത്രം സാം | സംവിധാനം ഡഗ്ലസ് ആൽഫ്രഡ് | വര്ഷം 2018 |
സിനിമ അങ്കിൾ | കഥാപാത്രം | സംവിധാനം ഗിരീഷ് ദാമോദർ | വര്ഷം 2018 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഗോൾഡ് | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2022 |
തലക്കെട്ട് അണ്ടർ വേൾഡ് | സംവിധാനം അരുൺ കുമാർ അരവിന്ദ് | വര്ഷം 2019 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ അണ്ണൻ തമ്പി | സംവിധാനം അൻവർ റഷീദ് | വര്ഷം 2008 | ശബ്ദം സ്വീകരിച്ചത് |
സിനിമ അനന്തഭദ്രം | സംവിധാനം സന്തോഷ് ശിവൻ | വര്ഷം 2005 | ശബ്ദം സ്വീകരിച്ചത് |
Casting Director
Casting Director
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മഞ്ഞുമ്മൽ ബോയ്സ് | സംവിധാനം ചിദംബരം | വര്ഷം 2024 |