തട്ടാശ്ശേരി കൂട്ടം
സ്വർണ്ണപ്പണിക്കാരനായ ഒരു യുവാവിൻ്റെ പ്രണയവും അതിനെത്തുടർന്നുണ്ടാവുന്ന പൊല്ലാപ്പുകളുമാണ് ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
സഞ്ജു | |
അബ്ബാസ് | |
കലേഷ് | |
പ്രിൻസിപ്പാൾ | |
വിജയരാഘവന്റെ ഭാര്യ | |
കൃഷ്ണൻ തട്ടാൻ | |
രവീന്ദ്രൻ | |
കാലൻ അന്ത്രു | |
ശ്രീക്കുട്ടൻ | |
ഉസ്മാനിക്ക | |
സുബ്ബു | |
സബ് ഇൻസ്പെക്ടർ | |
അശോകൻ | |
കാശി | |
ശ്രീക്കുട്ടൻ്റെ അച്ഛൻ | |
അന്ധനായ വീട്ടുടമ | |
സബ് ഇൻസ്പെക്ടർ | |
മീൻ കാരൻ | |
സ്വിഗ്ഗി ഓർഡർ ചെയ്ത ആൾ | |
ഹിൽഡ | |
ശ്രീക്കുട്ടൻ്റെ ഭാര്യ | |
ഇന്ദിര | |
സ്വർണ്ണലത | |
ആതിര | |
കന്നടക്കാരൻ സ്വാമി | |
Main Crew
കഥ സംഗ്രഹം
സിവിൽ സർവീസ് കോച്ചിംഗിന് ആറു വർഷമായി പോകുന്നുണ്ടെങ്കിലും അതിൽ യാതൊരു ശ്രദ്ധയുമില്ലാത്തയാളാണ് സഞ്ജു. ടാക്സി ഡ്രൈവറായും ഫുഡ് ഡെലിവറി സർവീസിലെ ചില ചില്ലറ ജോലികളും ചെയ്യുന്നുമുണ്ട്. അയാളുടെ അമ്മാവനും സ്വർണ്ണപ്പണിക്കാരനുമായ കൃഷ്ണൻ വീട്ടിനോടു ചേർന്ന് തട്ടാശ്ശേരി ജൂവലറി വർക്സ് എന്നൊരു സ്ഥാപനം നടത്തുന്നു. നല്ലൊരു ചിത്രകാരനും സ്വർണ്ണപ്പണിക്കാരനുമാണെങ്കിലും സഞ്ജുവിന് ആ പണിയിൽ വലിയ താത്പര്യമില്ല.
തൻ്റെ മകൾക്ക് കല്യാണത്തിന് അണിയാൻ വേണ്ടി, ഇതുവരെ വന്നിട്ടില്ലാത്ത ഡിസൈനിൽ ഒരു മാല തയാറാക്കാൻ നവരത്ന ജൂവലറി ഉടമയായ രവീന്ദ്രനോട് അക്ബർ അലി എന്നൊരു വൻ ബിസിനസുകാരൻ ആവശ്യപ്പെടുന്നു. തൻ്റെ സുഹൃത്തായ കൃഷ്ണനെയാണ് മാലയുണ്ടാക്കാൻ രവീന്ദ്രൻ ഏല്പിക്കുന്നത്. പല ഡിസൈനുകളും നോക്കിയിട്ടും കൃഷ്ണന് തൃപ്തിയാവുന്നില്ല. അയാളുടെ കഷ്ടപ്പാട് കണ്ട സഞ്ജു ഒരു ഡിസൈൻ വരച്ചുനല്കുന്നു.
ഇതിനിടയിൽ, നേരത്തെ ടാക്സിയിൽ എയർപോർട്ടിൽ കൊണ്ടുവിട്ടിട്ടുള്ള ആതിരയുമായി ഒരു ചാരിറ്റി ഇവന്റിൽ വച്ച് സഞ്ജു കൂടുതൽ പരിചയപ്പെടുന്നു. രവീന്ദ്രൻ്റെ മകളാണ് ആതിര. കോളജിലെ ഒരു ഫാഷൻ ഷോയ്ക്കു വേണ്ടി ആഭരണം തയാറാക്കാൻ ആതിര സഞ്ജുവിനെ ഏല്പിക്കുന്നു.
ദേഹത്ത് തേങ്ങ വീണ് കൃഷ്ണൻ കിടപ്പിലായതിനെത്തുടർന്ന് അക്ബർ അലിക്കുള്ള മാല സഞ്ജു പണിയുന്നു. എന്നാൽ, ആ തിരക്കിനിടയിൽ ആതിരയ്ക്കുള്ള മാല ഉണ്ടാക്കാൻ അയാൾ മറക്കുന്നു. ഫാഷൻ ഷോയുടെ തലേന്ന് ആതിര അന്വേഷിക്കുമ്പോഴാണ് അയാൾ മാലയുടെ കാര്യം ഓർക്കുന്നതു തന്നെ. അതിനെച്ചൊല്ലി ആതിരയും സഞ്ജുവും പിണങ്ങുന്നു.
അക്ബർ അലിക്കു വേണ്ടി പണിഞ്ഞ മാല സഞ്ജു രാത്രിയിൽ ഹോസ്റ്റലിലെത്തി ആതിരയ്ക്ക് നല്കുന്നു. പിറ്റേന്ന് ആതിര ആ മാലയണിഞ്ഞ് ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ അക്ബർ അലി കാണുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. കൃഷ്ണനും രവീന്ദ്രനും തമ്മിൽ അതിനെച്ചൊല്ലി തർക്കിക്കുന്നു. എല്ലാവരും കുറ്റപ്പെടുത്തുന്നതോടെ സഞ്ജു ആകെ വിഷമത്തിലാകുന്നു. ഇതിനിടയിൽ സഞ്ജുവും ആതിരയും തമ്മിലുള്ള പ്രണയം അവളുടെ വീട്ടിലറിയുന്നു. കൃഷ്ണന്റെ വീട്ടിലെത്തുന്ന രവീന്ദ്രൻ, പണിയും പണവുമില്ലാത്ത സഞ്ജുവിന് എങ്ങനെ തൻ്റെ മകളെ നല്കുമെന്ന് ചോദിക്കുന്നു.
കൃഷ്ണൻ തൻ്റെ പേരിലുള്ള പറമ്പും മറ്റും, വിറ്റും പണയപ്പെടുത്തിയും നല്കിയ പണവും സുഹൃത്തുക്കളുടെ സഹായവും കൊണ്ട് സഞ്ജു ഒരു ജൂവലറി തുടങ്ങുന്നു.എന്നാൽ ഉദ്ഘാടനത്തിനു തലേ രാത്രി ജൂവലറി ആരോ കൊള്ളയടിക്കുന്നു. സഞ്ജുവിൻ്റെ സുഹൃത്തായ അബ്ബാസിൻ്റെ വാപ്പയും ജൂവലറിയിലെ സെക്യൂരിറ്റിയുമായ ഉസ്മാനെ കള്ളൻമാർ തലയ്ക്കടിച്ചു കൊല്ലുന്നു. പോലീസിൻ്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നു കണ്ട സഞ്ജുവും കൂട്ടുകാരും സ്വന്തം നിലയിൽ അന്വേഷണം ആരംഭിക്കുന്നു.
ഒരു കടക്കാരൻ പറഞ്ഞ സൂചന വച്ച് കള്ളൻമാർ വന്ന വണ്ടിയെയും അതിൻ്റെ ഉടമയെയും സഞ്ജുവും കൂട്ടുകാരും കണ്ടെത്തുന്നു. അയാൾ നല്കിയ സൂചനകൾ അനുസരിച്ച് കള്ളൻമാർ തങ്ങിയ വീട്ടിലെത്തിയെങ്കിലും അവർ സ്ഥലം വിട്ടിരുന്നു. എന്നാൽ അവിടെ നിന്നു കിട്ടിയ ഒരു ഗ്യാസ് ബില്ലിലെ സൂചനകൾ വച്ച് സഞ്ജുവും മറ്റും രാമനാഥപുരത്തുള്ള തിരുട്ടുഗ്രാമത്തിലെത്തുന്നു. ഒരു ഇൻഫോർമറുടെ സഹായത്തോടെ, മോഷണം നടത്തിയ മൂന്നു പേരെയും സഞ്ജു കണ്ടെത്തുന്നു. അവരെ അവിടെ വച്ചു പിടികൂടുന്നത് അസാധ്യമാണെന്ന് ഇൻഫോമർ പറയുന്നു. എന്നാൽ കള്ളൻമാർ ശബരിമലയിൽ പോകാറുണ്ടെന്നും അവിടെ വച്ചു പിടിക്കാമെന്നും അയാൾ പറയുന്നു.
സഞ്ജുവും കൂട്ടരും ശബരിമലയെത്തുന്നു.അവിടെ വച്ച് തമിഴ്നാട്ടിൽ നിന്നു തീർത്ഥാടനത്തിനു വന്ന ഒരു പോലീസ് Slയെയും അയാളുടെ അമ്മയെയും കുഞ്ഞു മകനെയും അവർ കാണുന്നു. മകന് അസ്വസ്ഥതയുണ്ടാകുമ്പോൾ ആശുപത്രിയിലെത്തിക്കുന്നത് സഞ്ജുവും കൂട്ടുകാരുമാണ്. മൂന്നു കള്ളൻമാരും ശബരിമലയിലെത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
*പെണ്ണേ നീ പൊന്നേ നീ |
സഖി തോമസ് | റാം ശരത് | സൂരജ് സന്തോഷ് |
2 |
*കണ്ട നാൾ മൊഴി കേട്ടനാൾ |
രാജീവ് ഗോവിന്ദൻ | റാം ശരത് | കെ എസ് ഹരിശങ്കർ , സിതാര കൃഷ്ണകുമാർ |
3 |
*നല്ല തനിതങ്കം |
ബി കെ ഹരിനാരായണൻ | റാം ശരത് | നന്ദു കർത്ത |
4 |
*മായാ മതിലുകൾ |
രാജീവ് ഗോവിന്ദൻ | റാം ശരത് | നജിം അർഷാദ് |
Contributors | Contribution |
---|---|
Music director,singer |