പ്രവീൺ പ്രേം

Praveen Prem

മലയാള ചലച്ചിത്ര നടൻ.  1984 ഏപ്രിലിൽ തിരുവനന്തപുരം ജില്ലയിലെ മരുതൂർക്കടവ് എന്ന സ്ഥലത്ത് ജനിച്ചു. സ്കൂൾ പഠനത്തിനുശേഷം പ്രവീൺപ്രേം കെൽട്രോണിൽ നിന്നും വീഡിയോ എഡിറ്റിംഗ് പഠിച്ചു. പഠനശേഷം 2008-ൽ ഫിലിം എഡിറ്റർ മഹേഷ്നാരായണനു കീഴിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തനം തുടങ്ങി. ചില സിനിമകളിലും പരസ്യചിത്രങ്ങളിലും മഹേഷ്നാരായണനോടൊപ്പം പ്രവർത്തിച്ചു. ഒരു വർഷത്തിനു ശേഷം എഡിറ്റിംഗ് ജോലി ഉപേക്ഷച്ച പ്രവീൺ സൂര്യ കൃഷ്ണമൂർത്തിയുടെ സൂര്യ തിയ്യേറ്റർ ഗ്രൂപ്പിൽ ചേർന്ന് അമച്വർ നാടകങ്ങളിൽ അഭിനയിയ്ക്കാൻ തുടങ്ങി.

   2010-ൽ സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു- എന്ന സിനിമയിൽ നല്ലൊരു വേഷം ചെയ്തു കൊണ്ടാണ് സിനിമയിൽ എത്തുന്നത്.   2013-ൽ റിലീസായ ക്രോക്കോഡൈൽ ലൗവ്സ്റ്റോറി എന്ന സിനിമയിൽ പ്രവീൺ നായകനായി. 2014-ൽ ഇറങ്ങിയ സെവൻത് ഡെ എന്ന പൃഥ്വിരാജ് ചിത്രത്തിലെ പ്രവീൺ പ്രേമിന്റെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. 2015-ൽ പ്രവീൺ Dummy Tappasu എന്ന സിനിമയിലൂടെ തമിഴിൽ തുടക്കം കുറിച്ചു. ഇരുപതോളം സിനിമകളിൽ പ്രവീൺപ്രേം അഭിനയിച്ചിട്ടുണ്ട്.