അനൂപ് രമേഷ്
Anoop Ramesh
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൻ്റെ സംവിധാന സഹായിയായിട്ടാണ് തിരുവനന്തപുരം മുട്ടട സ്വദേശിയായ അനൂപ് രമേഷ് സിനിമയിലെത്തിയത്.
2013 ൽ ക്രോക്കഡൈൽ ലവ് സ്റ്റോറി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. Animatronics എന്ന സാങ്കേതികവിദ്യ മലയാള സിനിമയിൽ ആദ്യമായി ഉപയോഗിച്ച ചിത്രമായിരുന്നു ഇത്.
അഭിനേതാവ് കൂടിയായ അനൂപ് രമേഷ്, ഹിമാലയത്തിലെ കശ്മലൻ, വന്യം, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്ന എം.ആർ. രമേഷാണ് അനൂപിൻ്റെ പിതാവ്. തിരുവനന്തപുരം നഗരസഭയിലെ മേയറായിരുന്ന കെ. ചന്ദ്രികയാണ് മാതാവ്.