ക്രൊക്കഡയിൽ ലവ് സ്റ്റോറി
കിരൺ(പ്രവീൺ പ്രേം) എന്ന യുവാവിന്റേയും നിത്യ നമ്പൂതിരി(അവന്തിക മോഹൻ)എന്ന യുവതിയുടേയും പ്രണയയും തടസ്സവും പ്രണയസാഫല്യവുമാണ് മുഖ്യ പ്രമേയം. ഒരു ദിവസം ഒരു തടാകക്കരയിൽ ഇരുവരുടെ പ്രണയസല്ലാപത്തിനിടയിലേക്ക് ഒരു മുതല കടന്നുവരുന്നതും അതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ കഥാഗതി.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
കിരൺ | |
നിത്യ നമ്പൂതിരി | |
ശ്രീരജ് | |
നാരായണൻ നമ്പൂതിരി(നിത്യയുടെ അച്ഛൻ) | |
എസ് ഐ സുരേഷ് | |
ഗായത്രി(നിത്യയുടെ അമ്മ) | |
എസ് ഐ വിശ്വംഭരൻ | |
ശ്രീരജിന്റെ അമ്മ | |
ശ്രീരജിന്റെ അമ്മാവൻ | |
ഫയർ ഫോഴ്സ് ഓഫീസർ | |
എസ് പി | |
ഡി എഫ് ഓ | |
കഥ സംഗ്രഹം
പ്രവീൺ പ്രേം എന്ന യുവ നടൻ ആദ്യമായി നായകനാകുന്നു.
ബി ടെക് പഠനം പൂർത്തിയാക്കാത്ത തൊഴിൽ രഹിതനാണ് കിരൺ എന്ന കിട്ടു (പ്രവീൺ പ്രേം) തടി കൂടിയ പ്രകൃതമായതിനാൽ യോഗസെന്ററിൽ പോയി തടിക്കുറക്കാൻ കിരൺ ശ്രമിക്കുന്നു. യോഗ സെന്ററിൽ വെച്ചാണ് കിരൺ ഒരു പെൺകുട്ടിയെ കാണുന്നത്. പിന്നീട് കിരൺ തന്റെ അച്ഛനൊപ്പം ബാങ്കിൽ തന്റെ പേരിലെടുത്ത എഡ്യുക്കേഷൻ ലോണിന്റെ കാര്യം സംസാരിക്കാൻ മാനേജറുടെ അടുത്ത് ചെന്നപ്പോഴാണ് വിശദ വിവരങ്ങൾ അറിയുന്നത്. ബാങ്ക് മാനേജർ നാരായണൻ നമ്പൂതിരി(അശോകൻ)യുടെ മകളാണ് യോഗസെന്ററിൽ കണ്ട പെൺകുട്ടിയെന്നും അവൾ തന്റെ ചെറുപ്പത്തിലെ കൂട്ടുകാരി നിത്യ നമ്പൂതിരി(അവന്തിക മോഹൻ)യാണെന്നും കിരൺ തിരിച്ചറിയുന്നത്. നാരായണൻ നമ്പൂതിരിയും കുടൂംബവും വർഷങ്ങൾക്ക് മുൻപ് കിരണിന്റെ വാടക വീട്ടിലായിരുന്നു താമസം. കുട്ടിയായിരിക്കുമ്പോൾ കിരൺ എന്ന കിട്ടു തന്റെ മകൾ നിത്യയോട് ചങ്ങാത്തം കൂടുന്നത് നാരയണൻ നമ്പൂതിരിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞ് മകൾ വലുതായപ്പോഴും നമ്പൂതിരിയുടെ കിരണിനോടുള്ള ദ്വേഷ്യം കൂടിയതേയുള്ളു.
തന്റെ കളിക്കൂട്ടുകാരിയാണ് ഈ നിത്യ എന്നു മനസ്സിലായ കിരൺ നിത്യയെ കാണാൻ യോഗസെന്ററിലെത്തുന്നു. ക്ലാസ്സ് കഴിഞ്ഞ് സ്കൂട്ടറിൽ തിരിച്ചു പോകുന്ന നിത്യയെ കിരൺ പിന്തുടരുന്നു. നിത്യയെ കണ്ട് സംസാരിക്കുക എന്നൊരു ലക്ഷ്യമേ കിരണിനുണ്ടായിരുന്നുള്ളു. എന്നാൽ അപ്രതീക്ഷിതമായി നിത്യയുടെ സ്കൂട്ടർ ഒരു സൈക്കിൾ യാത്രക്കാരനെ ഇടിച്ചിടുന്നു. പിറകെയെത്തിയ കിരൺ നിത്യയെ സഹായിക്കാനൊരുങ്ങുന്നു. എന്നാൽ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കിരണിനെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുന്നു. വാഹനമോഷ്ടാവാണ് കിരൺ എന്നു പോലീസ് തെറ്റിദ്ധരിക്കുന്നുവെങ്കിലും നിത്യയുടെ സമയോചിത ഇടപെടൽ കൊണ്ട് സത്യാവസ്ഥ തെളിയുന്നു.
കിരണും നിത്യയും പരിചയപ്പെടുന്നു. താൻ പഴയ കളിക്കൂട്ടുകാരനാണെന്ന് കിരൺ വെളിപ്പെടുത്തുന്നു. നിത്യ അപ്പോഴാണ് അത് മനസ്സിലാക്കുന്നത്. അവർ പഴയ സൌഹൃദം തുടരുന്നു. എന്നാൽ ഇവരുടെ സൌഹൃദം അച്ഛൻ നാരായണൻ നമ്പൂതിരി ഇഷ്ടപ്പെടുന്നില്ല. നിത്യ കിരണിനു ഒരു കമ്പ്യൂട്ടർ ഡീലേഴ്സ് കമ്പനിയിൽ കമ്പനിയിൽ എക്സിക്യൂട്ടീവ് ആയി ജോലി ശരിയാക്കിക്കൊടുക്കുന്നു. കിരൺ ജോലി ചെയ്തു ജീവിക്കാന്റ് തുടങ്ങുന്നു.
കിരണിന്റെ സുഹൃത്ത് ശ്രീരജ്(മണിക്കുട്ടൻ) രഞ്ജി ടീം ക്രിക്കറ്റ് പ്ലെയറാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുക എന്നതാണ് ശ്രീരജിന്റെ ആഗ്രഹം. ഒരു ദിവസം ശ്രീരജും കുടുംബവും വീടുമാറി നാരായണൻ നമ്പൂതിരിയുടെ വീട്ടിൽ കയറുന്നു. ശ്രീരജിന്റെ അമ്മയേയും കുടുംബത്തേയും പരിചയമുള്ളവരായിരുന്നു നമ്പൂതിരിയുടെ ഭാര്യ ഗായത്രി(മായാ വിശ്വനാഥ്) അവിടെ വെച്ച് ശ്രീരജ് നിത്യയെ കാണുന്നു. ശ്രീരജിനു നിത്യയെ ഇഷ്ടപ്പെടുന്നു.
കിരൺ തന്റെ പ്രണയം നിത്യയെ അറിയിക്കുന്നു. എന്നാൽ നിത്യ അതു പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കിരണിന്റെ നിഷ്കളങ്കത്വവും തുറന്ന പെരുമാറ്റവും നിത്യയ്ക്ക് കിരണിനോട് ഇഷ്ടം തോന്നിപ്പിക്കുന്നു. അവർ ഇരുവരും പ്രണയത്തിലാക്കുന്നു. എന്നാൽ ഇവരുടെ അടുപ്പം തിരിച്ചറിഞ്ഞ നാരായണൻ നമ്പൂതിരി നിത്യയോട് കിരണുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നു. നിത്യ വീട്ടു തടങ്കലിൽ ആകുന്നു. ഇതിനിടയിൽ ശ്രീരാജിനു ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിക്കുകയും ഓസ്ട്രേലിയയുമായുള്ളൊരു മാച്ചിൽ കളിക്കുകയും ചെയ്തു. ശ്രീരാജ് ക്രിക്കറ്റ് സെലിബ്രിറ്റി ആകുകയും പണവും പ്രശസ്തിയും കൈവരികയും ചെയ്യുന്നു,
ഒരു ദിവസം നിത്യ വീട്ടിൽ നിന്നും ഓഫീസിലേക്കെന്ന വ്യാജേന പുറത്തിറങ്ങുന്നു. കിരണിനെ വിളിച്ച് വീട്ടുകാർ കാണാതെ ദൂരെ ഒരിടത്തേക്ക് പോകാമെന്ന് നിർദ്ദേശിക്കുന്നു. ഇരുവർക്കും സംസാരിക്കാൻ കിരൺ നിത്യയേയ്യും കൂട്ടി ഒരു റിസർവ്വ്ഡ് ഫോറസ്റ്റ് ഏരിയയിലേക്ക്ക് പോകുന്നു. ഫോറസ്റ്റിനു സമീപമുള്ള ഒരു തടാകക്കരയിൽ അവർ വിശ്രമിക്കുന്നു. ആ തടാകത്തിനു നടുക്ക് ഒരു ചെറിയ ദ്വീപുണ്ട്. ആ ദ്വീപിൽ ഒരു ഉണങ്ങിയ മരവും. ആ ദ്വീപും അതിന്റെ ഏകാന്തതയും കണ്ട നിത്യ അവിടേക്കു പോകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചങ്ങാടം ഉപയോഗിച്ച് കിരണും നിത്യയും തടാകത്തിനു നടുവിലെ കൊച്ചു ദ്വീപിലേക്ക് പോകുന്നു. അതിന്റെ കരയിൽ പ്രണയാർദ്രരായി സംസാരിച്ചിരിക്കുമ്പോൾ തടാകത്തിൽ നിന്നു വലിയൊരു മുതല അവരുടെ നേർക്ക് വന്നു. ആക്രമിക്കാൻ വരുന്ന മുതലയിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും ദ്വീപിലെ ഉണങ്ങിയ മരത്തിലേക്ക് കയറുന്നു. എന്നാൽ ഇരുവരേയും ലക്ഷ്യം വെച്ചുകൊണ്ട് മുതല തടാകക്കരയിൽ അവർക്ക് വേണ്ടി കാത്തിരിക്കുന്നു..
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ആരോ ആരോ എന്നറിയാതെ |
ഗാനരചയിതാവു് ശ്രീപ്രസാദ് സി | സംഗീതം അരുൺ സിദ്ധാർത്ഥ് | ആലാപനം ശ്വേത മോഹൻ, ശ്രീജിത്ത് പിള്ള |
Contributors | Contribution |
---|
Contributors | Contribution |
---|---|
പ്രധാന വിവരങ്ങളും കഥാസാരവും ചേർത്തു |