ആനന്ദ്

Anand

തെന്നിന്ത്യൻ ചലച്ചിത്ര നടൻ.  വി എസ് ഭാരതിയുടെയും രാജലക്ഷ്മിയുടെയും മകനായി ഹൈദരാബാദിൽ ജനിച്ചു. 1987-ൽ വനകനവുകൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആനന്ദ് അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. സത്യ, പൂന്തോട്ട കാവൽക്കാരൻ, അപൂർവ്വ സഹോദരങ്ങൾ, തിരുട തിരുട... എന്നിങ്ങനെ നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചു. 2005-ൽ  തൊമ്മനും മക്കളും എന്ന സിനിമയിലൂടെയാണ് ആനന്ദ് മലയാളത്തിലെത്തുന്നത്. തുടർന്ന് ടൈഗർ, ഉദയനാണ് താരം, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, അലിഭായ്, കൃസ്ത്യൻ ബ്രദേഴ്സ്... എന്നിവയടക്കം ഇരുപത്തിയഞ്ചിലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മലയാളവും തമിഴും കൂടാതെ നിരവധി തെലുങ്കു സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

സിനിമകൾ കൂടാതെ മലയാളത്തിലും,തമിഴിലുമായി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആനന്ദ് മലയാളത്തിൽ ഒരു ഹ്രസ്വ ചിത്രം കാശ് പണം തുട്ട് മണി മണി സംവിധാനം ചെയ്തു.  അഭിനയം കൂടാതെ ആനന്ദ് തിരുവനന്തപുരത്ത് Zenzerro എന്ന പേരിൽ ഒരു റെസ്റ്റോറന്റ് നടത്തുന്നുണ്ട്.