ഉല്ലാസ് മോഹൻ

Ullas Mohan

നൃത്തസംവിധാനം, ഫൈറ്റ് കൊറിയോഗ്രാഫർ, അഭിനേതാവ്

സർക്കാർ ജീവനക്കാരായ എസ്.ശ്രീലതയുടെയും (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) വി.കെ. മോഹനന്റേയും (വി.എസ്.എസ്.ഇ) മൂത്ത മകനായി മാർച്ച് 15, 1977ൽ തിരുവന്തപുരം ജില്ലയിലെ വഴുതക്കാട്  ജനിച്ചു. പ്രശസ്ത മലയാളം നോവലിസ്റ്റ് കെ സുരേന്ദ്രന്റെ കൊച്ചുമകനാണ്. ലയോള സ്കൂൾ ശ്രീകാര്യം, തിരുവനന്തപുരം ആർട്സ് കോളേജ് എന്നിവിടങ്ങളിൽ സ്കൂൾ - കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി . സ്റ്റേജ് ഷോകളിൽ തുടങ്ങി, സിനിമകളിലുമായി ഏകദേശം 20 വർഷത്തോളമായി പ്രവർത്തിക്കുന്നു. സ്വന്തമായി പരീശീലിച്ച ഉല്ലാസ് , സിനിമാറ്റിക് ഡാൻസ്, ഹിപ്പ് ഹോപ്പ്, വെസ്റ്റേൺ ഡാൻസ്, ഏരിയൽ ഡാൻസ് തുടങ്ങി കളരി എന്നിവയിൽ പരിശീലനം നേടിയ വ്യക്തിയാണ്.പത്തു വർഷത്തോളമായി സിനിമയിൽ നൃത്ത സംവിധായകനായി പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഫൈറ്റ് കൊറിയോഗ്രാഫറായും പ്രവർത്തിച്ചു പോരുന്നു.

സന്തോഷ് ശിവൻ സംവിധാനം ചെയ്‌ത  ഉറുമിയിലെ വിദ്യാബാലന്റെ 'ചലനം ചലനം' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന്  8.20, ജവാൻ ഓഫ് വെള്ളിമല, ഇണം(സന്തോഷ് ശിവൻ),പ്രാണ എന്നീ സിനിമകളിൽ പ്രവർത്തിച്ചു . കൂട്ടുകാരിയും ജീവിത പങ്കാളിയുമായ ഭൂമിയോടൊപ്പമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൃത്ത സംവിധാനം ചെയ്യുന്നത്.അന്തരിച്ച പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത നൃത്ത-നാടക ശില്പമായ 'കരുണ'യിൽ നൃത്തസംവിധായകനായും അഭിനേതാവായും പ്രവർത്തിച്ചു.അഭിനേതാവായി പ്രവർത്തിച്ച മറ്റ് പ്രോജക്ടുകളായ സന്തോഷ് ശിവന്റെ ഇണം(തമിഴ്/ഇംഗ്ലീഷ്), സിൻ(ഇംഗ്ലീഷ്) എന്നീ സിനിമകൾക്ക് ശേഷം ഈ വർഷം ചിത്രീകരണം പൂർത്തിയായ ഓ.കെ. കംപ്യൂട്ടർ ( ok. Computer) എന്ന വെബ് സീരിസിൽ കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്തു. ഉടനെ പുറത്തിറങ്ങുന്ന മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജാക്ക് ആന്റ് ജിൽ എന്ന ചിത്രത്തിൽ നൃത്ത സംവിധായകനായും സംഘട്ടന സംവിധായകനായും അഭിനേതാവായും പ്രവർത്തിച്ചു. മൂവ്മെന്റ് ഡിസൈനർ ആയി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഉല്ലാസിന്റെ മകൾ മേഘ, കോളേജ് വിദ്യാർത്ഥിനിയാണ്.

ഉല്ലാസിന്റെ ഇമെയിൽ - mysticmonkeys007@gmail.com  |   ഫേസ്ബുക്ക് പ്രൊഫൈലിവിടെ  |  ഇൻസ്റ്റഗ്രാം പ്രൊഫൈലിവിടെ    | യൂട്യൂബ് ചാനലിവിടെ