മണിക്കുട്ടൻ

Manikkuttan

മലയാളചലച്ചിത്ര നടൻ. ജെയിംസിന്റെയും ഏലിയമ്മയുടെയും മകനായി 1986 മാർച്ച് 2ന് തിരുവനന്തപുരത്ത് ജനിച്ചു. തോമസ് ജെയിംസ് എന്നാണ് മണിക്കുട്ടന്റെ യഥാർത്ഥനാമം. മണിക്കുട്ടന്റെ സ്കൂൾ വിദ്യാഭ്യാസം  St. Mary's Higher Secondary School, പട്ടത്തായിരുന്നു. മഹാത്മാഗാന്ധി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദവും നേടി. ചില ക്യാമ്പസ് ചിത്രങ്ങളിലൂടെയാണ് മണിക്കുട്ടൻ അഭിനയം തുടങ്ങുന്നത്. സൂര്യ ടി വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി സീരിയലിലെ അഭിനയമാണ് മണിക്കുട്ടനെ പ്രശസ്തനാക്കിയത്. 1999-ൽ കെ ജയകുമാർ സംവിധാനം ചെയ്ത വർണ്ണച്ചിറകുകൾ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ബോയ് ഫ്രണ്ട്  എന്നചിത്രത്തിൽ നായകനായി. ഒരു തമിഴ് ചിത്രമടക്കം അൻപതോളം ചിത്രങ്ങളിൽ മണിക്കുട്ടൻ അഭിനയിച്ചു.