അർജുൻ അശോകൻ

Arjun Ashokan
Arjun Ashokan
ആലപിച്ച ഗാനങ്ങൾ: 2

മലയാള ചലച്ചിത്ര നടൻ. 1993 ഓഗസ്റ്റ് 23 ന് പ്രശസ്ത നടൻ ഹരിശ്രീ അശോകന്റെയും പ്രീതയുടെയും മകനായി കൊച്ചിയിൽ ജനിച്ചു. 2012 ൽ ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് അർജ്ജുൻ അശോകൻ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2017 ൽ ഇറങ്ങിയ പറവ എന്ന സിനിമയിലെ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. തുടർന്ന് ജൂൺ, ഉണ്ട, സ്റ്റാൻഡപ്പ് എന്നീ സിനിമകളിൽ അർജ്ജുൻ അശോകൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആൻ ഇന്റർ നാഷണൽ ലോക്കൽ സ്റ്റോറി. എന്ന സിനിമയിൽ അർജ്ജുൻ ഒരു ഗാനം ആലപിക്കുകയും ചെയ്തു.

അർജ്ജുൻ അശോകന്റെ ഭാര്യയുടെ പേര് നിഖിത.