വരത്തൻ
ദുബായിൽ ജോലി ചെയ്യുന്ന ദമ്പതികളായ അബിയും പ്രിയയും ഒരു പ്രത്യേക സാഹചര്യത്തിൽ കുറച്ചു കാലം നാട്ടിലേയ്ക്ക് മാറാൻ തീരുമാനിക്കുന്നു. വാഗമണിലുള്ള ഫാംഹൗസിൽ സന്തോഷത്തോടെ അവർ താമസമാരംഭിക്കുന്നു. എന്നാൽ പുറമെ കാണുന്നത് പോലെ അത്ര സുന്ദരമല്ല അവിടം എന്ന് പോകെപ്പോകെ അവർക്ക് മനസ്സിലാവുന്നു. ആ ഗ്രാമത്തിലെ ഒരു ആഢ്യകുടുംബമായ പാപ്പാളികളുമായുള്ള അവരുടെ ഉരസലുകളും ഏറ്റുമുട്ടലുകളും കാര്യങ്ങൾ സങ്കീർണമാക്കുന്നു.
ഇയോബിന്റെ പുസ്തകത്തിനു ശേഷം ഫഹദ് ഫാസിലും , അമൽ നീരദും വീണ്ടും ഒന്നിച്ച ചിത്രമാണ് "വരത്തൻ". ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഫഹദ് ഫാസിൽ & ഫ്രണ്ട്സ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്..
Actors & Characters
Actors | Character |
---|---|
എബിൻ | |
പ്രിയ പോൾ | |
ദുബായിക്കാരൻ ബോസ് | |
ബെന്നി | |
ഓന്ത് | |
ജോണിമോൻ | |
കുര്യച്ചൻ കോണ്ട്രാക്റ്റർ | |
ജോസി | |
ജിതിൻ | |
പ്രേമന്റെ അമ്മ | |
പ്രേമൻ | |
പ്രിയ പോളിന്റെ അമ്മ | |
ബേബി | |
സാന്ദ്ര | |
ഐപ്പ് കോൺട്രാക്റ്റർ | |
പീറ്റർ | |
കുഞ്ഞുമോൻ | |
സാബു | |
ചായക്കടക്കാരൻ | |
കുരുമുളക് കടക്കാരൻ | |
വൈഫൈ കണക്കറ്റ് ചെയ്യാനെത്തുന്നയാൾ | |
കന്യാസ്ത്രീ | |
ഡോക്റ്റർ | |
മറിയ | |
മുരുകൻ | |
ചായക്കടക്കാരൻ | |
ആശാരി | |
Main Crew
കഥ സംഗ്രഹം
1971 -ൽ ഇറങ്ങിയ ലോകപ്രശസ്തമായ Straw Dogs എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള സിനിമയാണ് വരത്തൻ.
ദുബായിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ദമ്പതികളായ അബിയും പ്രിയയും അബിയുടെ ജോലി സംബന്ധിച്ചും വ്യക്തിപരമായും ഉള്ള ചില പ്രശ്നങ്ങൾ കാരണം കുറച്ചു കാലം നാട്ടിലേയ്ക്ക് മാറാൻ തീരുമാനിക്കുന്നു. വാഗമണിൽ പ്രിയയുടെ അമ്മയുടെ പേരിലുള്ള തോട്ടത്തിലെ ഫാംഹൗസിൽ കുറച്ചു നാൾ തങ്ങാമെന്നായിരുന്നു അവരുടെ പ്ലാൻ. മഞ്ഞു പുതച്ച മലനിരകളുടെ നടുക്കുള്ള ആ വീട്ടിൽ സന്തോഷത്തോടെ അവർ താമസമാരംഭിക്കുന്നു.
ആ പ്രദേശത്തെ വലിയൊരു പുരാതന ക്രിസ്ത്യൻ കുടുംബമാണ് പാപ്പാളികൾ. ആ കുടുംബത്തിൽപ്പെട്ട ജോസിയ്ക്ക് പണ്ട് പ്രിയയെ ഒരു നോട്ടമുണ്ടായിരുന്നു. അപ്പോളും അവിവാഹിതനായ അയാൾക്ക് തന്റെ നിഴൽവെട്ടത്തിൽ തന്നെ പ്രിയയും മറ്റൊരു പുരുഷനും ഒരുമിച്ചു താമസിക്കുന്നത് അസ്വസ്ഥതയുണ്ടാക്കി. വീട്ടിനു പുറത്തു പോകുമ്പോളെല്ലാം തങ്ങളെ വിടാതെ പിന്തുടരുന്ന നാട്ടുകാരുടെ കൂർത്ത നോട്ടങ്ങൾ അബിയും പ്രിയയും തിരിച്ചറിയുന്നുണ്ടായിരുന്നു. അവർക്കൊപ്പം ജോസിയും കൂട്ടരും ചേരുന്നതോടെ അഞ് അബ യുടെയും പ്രിയയുടെയും ജീവിതം ദുസ്സഹമാവുന്നു. അവരുടെ വീട്ടിലേക്ക് പോലും ഒളിഞ്ഞു നോക്കുന്ന രീതിയിൽ അത് വളർന്നതോടെ പ്രിയ അത് അബിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. പക്ഷെ അയാളുടെ തണുപ്പൻ സമീപനം അവളിൽ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.
അബി വീട്ടിലില്ലാത്ത ഒരു ദിവസം അടുത്തുള്ള കോൺവെന്റ് ലൈബ്രറിയിലേക്ക് സ്കൂട്ടറിൽ പോകുന്ന അവളെ ജോസിയും സംഘവും ആക്രമിച്ച് വഴിയിലുപേക്ഷിക്കുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പ്രിയയെ കാണാൻ വന്ന അബിയോട് അവൾ അതുവരെ കൂട്ടിവച്ചിരുന്ന അമർഷം മറയില്ലാതെ പ്രകടിപ്പിക്കുന്നു. തന്നെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരാളുടെയൊപ്പം താമസിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് അവൾ തുറന്നു പറഞ്ഞു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തുമ്പോളാണ് തന്നെ അവർ ലൈംഗികമായി ഉപയോഗിച്ചെന്നും അബിയ്ക്കൊപ്പമുള്ള ജീവിതം സേഫ് ആണെന്ന് തനിക്കു തോന്നുന്നില്ലെന്നും അവൾ തന്റെ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞു ബാഗ് പായ്ക്ക് ചെയ്യാൻ ആരംഭിക്കുന്നു.
ഇതെല്ലാം നടക്കുന്നതിനിടെ മറ്റൊരിടത്ത് വേറൊരു സംഭവമുണ്ടാകുന്നു. പാപ്പാളികളുടെ കുടുംബത്തിലെ ഇളയ പെൺകുട്ടിയുമായി പ്രണയത്തിലായതിന്റെ പേരിൽ ഒരു പയ്യനെയും അമ്മയെയും പാപ്പാളികൾ നോട്ടമിടുന്നു. അവരുടെ ആക്രമണത്തിൽ നിന്ന് ഭയന്നോടുന്ന അമ്മയും മകനും രാത്രി ചെന്നു കയറുന്നത് എബിയുടെ വീട്ടിലാണ്. അയാൾ അവർക്ക് അഭയം കൊടുക്കുന്നു. അല്പസമയത്തിനകം വേട്ടപ്പട്ടികളെ പോലെ പാപ്പാളികൾ ആ വീട് വളയുന്നു. പിന്നീടവിടെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറുന്നത്.
Audio & Recording
ചമയം
Actors | Makeup Artist |
---|---|
Costumer | Actors |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പുതിയൊരു പാതയിൽ |
വിനായക് ശശികുമാർ | സുഷിൻ ശ്യാം | നസ്രിയ നസീം |
2 |
നീ പ്രണയമോതും |
വിനായക് ശശികുമാർ | സുഷിൻ ശ്യാം | ശ്രീനാഥ് ഭാസി, നസ്രിയ നസീം |
3 |
ഒടുവിലെ തീയായ് |
വിനായക് ശശികുമാർ | സുഷിൻ ശ്യാം | നേഹ എസ് നായർ, സുഷിൻ ശ്യാം |
Contributors | Contribution |
---|---|
First Poster |