ഒടുവിലെ തീയായ്

ഒടുവിലെ തീയായ് ആറും നാൾ വരെ 
ഒടുവിലെ നോവായ് മായും നാൾ വരെ 
നിന്നിലെ നിഴൽ പോലെ ഞാൻ 
എന്നിലെ വെയിൽ പോലെ നീയെന്നും 
കാവലായ് തുടർന്നീടുമീ യാത്ര

വിജനമീ ലോകം വനം വന്യമേ 
അതിലൊരേ കൂട്ടിൽ ഞാനും നീയുമേ 
ഇന്നലെ കടന്നിന്നു നാം 
നാളെകൾ തിരഞ്ഞീടവേ ഓരോ 
ശ്വാസവും പുനർജ്ജന്മമായ് മാറും 

ഒടുവിലെ തീയായ് ആറും നാൾ വരെ 
ഒടുവിലെ നോവായ് മായും നാൾ വരെ 
നിന്നിലെ നിഴൽ പോലെ ഞാൻ 
എന്നിലെ വെയിൽ പോലെ നീയെന്നും 
കാവലായ് തുടർന്നീടുമീ യാത്ര

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Odivile Theeyayi