ജോയ് കണ്ണമ്പുഴ

Joy Kannambuzha
ജോയ് ചാലക്കുടി
അസ്സി.കലാസംവിധാനം

വറീതിന്റെയും മറിയംകൂട്ടിയുടെയും മകനായി എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത്  ജനിച്ചു. സ്ക്കൂൾ കാലംമുതലേ കലാപരമായ അഭിരുചിയുണ്ടായിരുന്ന ജോയിക്ക് പാട്ട്, ചിത്രരചന എന്നിവയിൽ താത്പര്യമുണ്ടായിരുന്നു. മൃദംഗം,തബല, ചെണ്ട എന്നിവ അഭ്യസിച്ചിട്ടുണ്ട്.

കാർപ്പെന്റർ വർക്ക്, പെയിന്റിങ്ങ്,,ആർട്ട് വർക്ക് എന്നീ ജോലികൾ ചെയ്തിരുന്ന ജോയ്‌  എറണാകുളത്ത് സിനിമാപ്രവർത്തകർ താമസിച്ചിരുന്ന ഒരു സ്ഥാപനത്തിൽ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.
അവിടെ വെച്ച് ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയുടെ ആർട്ട് വിഭാഗവുമായി പരിചയപ്പെട്ടു. സിനിമയോടൂള്ള തന്റെ താത്പര്യം ജോയ് അവരോട് പറയുകയും പ്രൊഡക്ഷൻ കൺട്രോളർ അലക്‌സ് കൂര്യൻ വഴി ആർട്ട് ഡിപ്പാർട്ട്‌മെന്റിലെക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ബാംഗ്ളൂർ ഡെയ്സ് എന്ന സിനിമയിൽ ആർട്ട് വർക്ക് ചെയ്തുകൊണ്ട് ജോയ് സിനിമയിൽ തുടക്കം കുറിച്ചു. അതിനൂ ശേഷം കൂടെ, ഭാസ്ക്കർ ദി റാസ്ക്കൽ, പ്രേമം, വരത്തൻ, ഭീഷ്മപർവ്വം, പുലിമുരുകൻ, ടൂ കണ്ട്രീസ്, പാപ്പൻ  തുടങ്ങി നിരവധി സിനിമകളിൽ ആർട്ട് വിഭാഗത്തിൽ ജോയ് കണ്ണമ്പുഴ വർക്ക് ചെയ്തിട്ടുണ്ട്. 

ജോയ് കണ്ണമ്പുഴയുടെ ഭാര്യ സ്മിത സ്കൂൾ അദ്ധ്യാപികയാണ്. രണ്ടു പെൺമക്കളാണ് അവർക്കുള്ളത്. എയ്ഞ്ചൽ, ആഗ്നസ്.