ജിനു ജോസഫ്

Jinu Joseph-Actor

മലയാള ചലച്ചിത്ര നടൻ. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ബിഗ് ബി- യിലൂടെ 2007- ലാണ് ജിനു ജോസഫ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. പിന്നീട് 2009- ൽ കേരള കഫെ എന്ന സിനിമയിൽ ഒരുവേഷം ചെയ്തു.2009- ൽ അമൽ നീരദിന്റെ തന്നെ ചിത്രമായ സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ സിനിമയിൽ ഒരു ഗാംഗ്സ്റ്ററിന്റെ റോളിൽ അഭിനയിച്ചു. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഇയ്യോബിന്റെ പുസ്തകം, വൈറസ്, അഞ്ചാം പാതിര, ട്രാൻസ്.. എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ ജിനു ജോസഫ് അഭിനയിച്ചിട്ടുണ്ട്..