ബാച്ച്ലർ പാർട്ടി
Actors & Characters
Actors | Character |
---|---|
ഗീവർഗ്ഗീസ് | |
ടോണി | |
നീതു | |
ബെന്നി | |
അയ്യപ്പൻ | |
ചെട്ടിയാർ | |
പ്രകാശ് കമ്മത്ത് | |
നീതുവിന്റെ അമ്മ | |
ചെട്ടിയാരുടെ സഹായി | |
ഫക്കീർ | |
ഗാങ്സ്റ്റർ | |
കഥ സംഗ്രഹം
- സിൻ സിറ്റി എന്ന ഗ്രാഫിക്ക് നോവലും അതേപേരിൽ തന്നെ പുറത്തുവന്ന ചിത്രവുമാണ് ഈ സിനിമയുടെ പ്രചോദനം എന്ന് സംവിധായകൻ പറയുമ്പോഴും, ജോണി തോ സംവിധാനം ചെയ്ത എക്സൈൽ എന്ന ചിത്രത്തോടാണ് ബാച്ച്ലർ പാർട്ടി കൂടുതൽ അടുത്തു നിൽക്കുന്നത്.
ഒരു വലിയ തറവാട്ടിലെ മുത്തശ്ശി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ഗുണപാഠകഥയിൽ നിന്നാണ് സിനിമയുടെ തുടക്കം. തിന്മ ചെയ്തവർ നരകത്തിലേക്കും നന്മ ചെയ്തവർ സ്വർഗ്ഗത്തിലേക്കും എത്തിപ്പെടുമെന്ന സ്ഥിരം ഗുണപാഠ കഥ. കഥ കേട്ട് കുട്ടികളും കഥ പറഞ്ഞ് മുത്തശ്ശിയും ഉറങ്ങിയ ആ തറവാടിന്റെ ഇരുട്ടിലേക്ക് മോഷ്ടാക്കളായ നാലു കുട്ടികൾ മതിൽ ചാടി വന്നു. വീട്ടിലെ അലമാരയിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചോടിയ കുട്ടികളുടെ ശബ്ദം കേട്ട് നാട്ടുകാർ ഉണർന്ന് പിന്തുടർന്നു. വലിയൊരു നദിയുടെ കുറുകെ നീന്തി നാലു കുട്ടികളും രക്ഷപ്പെടുന്നു.
കാലം കഴിഞ്ഞപ്പോൾ നാലു പേരിലെ അയ്യപ്പനും(കലാഭവൻ മണി) ഫക്കീറും (വിനായകൻ) കൊച്ചിയിലെ പ്രമുഖ അധോലോക നേതാവായ പ്രകാശ് കമ്മത്തിന്റെ(ജോൺ വിജയ്) ഗുണ്ടകളായി. ഗീവർഗ്ഗീസും(ഇന്ദ്രജിത്) ബെന്നിയും (റഹ്മാൻ) എതിർ സംഘത്തിലുമായി. വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഒരു വൻ വ്യവസായിയുടെ അനുചരനായി വന്ന പ്രകാശ് കമ്മത്ത് തന്റെ കുബുദ്ധിയാൽ അയാളെ ചതിക്കുകയും അയാളുടെ ഭാര്യയെ (ലെന അഭിലാഷ്) വിവാഹം കഴിക്കുകയും പണവും അധികാരവും കൈയ്യാളുകയും ചെയ്തു. പക്ഷെ പിന്നീട് ഭാര്യയോടും അവരുടെ മുൻ ഭർത്താവിലുണ്ടായ മകൾ നീതു(നിത്യാമേനോൻ)വിനോടും അയാൾ ക്രൂരമായി പെരുമാറുകയും ചെയ്തു തുടങ്ങി. പ്രകാശ് കമ്മത്തിന്റെ ക്രൂരതകൾ സഹിക്കാനാവാതെ പ്രകാശ് കമ്മത്തിനെ വധിക്കുവാൻ ഭാര്യ തന്നെ കൊട്ടേഷൻ കൊടുക്കുന്നു. അത് ലഭിക്കുന്നതാകട്ടെ ബെന്നിക്കും ഗീവറിനും. പക്ഷെ അവരുടേ ആദ്യ ശ്രമം പാളിപ്പോകുന്നു. പ്രകാശ് രക്ഷപ്പെടുന്നു. ഇതിനിടയിലാണ് നാലു കൂട്ടുകാരിലൊരാളായ ടോണി (ആസിഫ് അലി) ഗീവറിനേയും ബെന്നിയേയും കാണാൻ കൊച്ചിയിലേക്കെത്തുന്നത്. ടോണിക്ക് പറയാനുണ്ടായിരുന്നത് തന്റെ ഒരു പ്രണയകഥയായിരുന്നു. നാളുകൾക്ക് മുൻപ് കൊച്ചിയിൽ മറ്റൊരാവശ്യത്തിനെത്തിയ ടോണി യാദൃശ്ചികമായി സംഗീത വിദ്യാർത്ഥിനിയായ നീതു (നിത്യാമേനോൻ)വിനെ കാണുകയും പരിചയപ്പെടുകയും പരിചയം ക്രമേണ പ്രണയമാകുകയും ചെയ്തു. നീതുവിനെ വിവാഹം കഴിക്കാൻ ടോണി ആഗ്രഹിക്കുകയും നീതുവിന്റെ അമ്മ അതിനു സമ്മതം മൂളുകയും ചെയ്തു. പക്ഷെ പ്രകാശ് കമ്മത്ത് എല്ലാത്തിനും എതിരായിരുന്നു. തന്റേയും മകളുടേയും ഭാവിക്ക് പ്രകാശ് ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ച നീതുവിന്റെ അമ്മ പ്രകാശിനെ കൊല്ലാൻ വീണ്ടും പദ്ധതിയിടുന്നു. ആ പദ്ധതിക്ക് സഹായം അഭ്യർത്ഥിക്കാനാണ് ടോണി പഴയ സുഹൃത്തുക്കളെ കാണാൻ വന്നത്.
ഇവർ മൂവരുടേയും പ്രധാന തടസ്സം ഇവരുടെ തന്നെ സുഹൃത്തുക്കളായ അയ്യപ്പനും ഫക്കീറുമായിരുന്നു. എതിർ ചേരിയിലാണെങ്കിലും പഴയ സുഹൃത്തുക്കളായിരുന്നു എന്നത് ചെറിയൊരു തടസ്സമായിരുന്നു. എങ്കിലും വലിയൊരു തുക ലഭിക്കുമെന്നതിനാൽ പ്രകാശ് കമ്മത്തിന്റെ ബംഗ്ലാവിൽ കയറി മൂവരും പ്രകാശിനെ വെടിവെച്ച് കൊല്ലുന്നു. ശക്തനായ പ്രകാശിന്റെ ആളുകൾ അന്വേഷിച്ചെത്തുമെന്നതിനാൽ ഗീവറും ബെന്നിയും ടോണിയേയും നീതുവിനേയും വളരെ അകലെയുള്ള ഒരു ഹൈറേഞ്ച് ഏരിയയിലെ വീട്ടിലേക്ക് മാറ്റുന്നു. കാലങ്ങൾ കഴിയെ ടോണിക്കും നീതുവിനും ഒരു കുഞ്ഞു പിറന്നു. അവർ സന്തോഷത്തോടേ ജീവിക്കുമ്പോഴാണ് അവരെ കാണാൻ ഗീവറും ബെന്നിയും ഒരു ദിവസം എത്തുന്നത്. പുറത്ത് പോയിരിക്കുന്ന ടോണിയെ ഗീവറൂം ബെന്നിയും മുറ്റത്തെ ഗാർഡനിൽ കാത്തിരുന്നു. ആ കാത്തിരിപ്പിനിടയിലാണ് മറ്റു രണ്ടു പേർ കൂടി ടോണിയെ കാണാനെത്തുന്നത്. അത് അയ്യപ്പനും ഫക്കീറുമായിരുന്നു. അയ്യപ്പന്റെ ഉദ്ദേശം ടോണിയെ കൊന്നോ ജീവനോടെയോ കൊച്ചിയിലെത്തിക്കുക എന്നതായിരുന്നു. അയ്യപ്പനിൽ നിന്ന് ബെന്നിയും, ഗീവറൂം ടോണിയും മറ്റൊരു സത്യം കൂടി അറിഞ്ഞു. പ്രകാശ് കമ്മത്ത് മരിച്ചിട്ടില്ല എന്നത്. അയാൾ തന്നെ ചതിച്ച ടോണിയെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്നു എന്നും, അതിനു നിയോഗിച്ചത് ടോണിയുടെ സുഹൃത്തുക്കളായ അയ്യപ്പനേയും ഫക്കീറിനെയുമാണെന്ന്. ഭാര്യയും കുഞ്ഞുമായി ഒരു ജീവിതം തുടങ്ങിയ ടോണിക്ക് തിരിച്ചു ചെല്ലാൻ ആകുമായിരുന്നില്ല. പ്രതികാര ദാഹിയായ പ്രകാശിന്റെ മുന്നിലേക്ക് ടോണിയെ പറഞ്ഞു വിടാൻ ബെന്നിക്കും ഗീവറിനുമാകുമായിരുന്നില്ല. അവിടെ വെച്ച് അവർ നാലുപേരും മറ്റൊരു തീരുമാനം എടുക്കുകയാണ്.
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു. |