അഭിജ ശിവകല

Abhija
Abhija-Actress
Date of Birth: 
തിങ്കൾ, 1 October, 1979
അഭിജ
അഭീജ
ആഭിജ ശിവകല

സർക്കാർ ജീവനക്കാരായ കെ ആർ ശിവദാസിന്റേയും, കെ കെ രുഗ്മിണിയുടെയും മകളായി  ഇടുക്കി ജില്ലയിലെ തോടു പുഴയ്ക്കടുത്തുള്ള വണ്ണാപുരത്ത് ജനിച്ചു. വണ്ണാപുരത്തെ എസ്‌ എൻ ‌എം‌ എച്ച്‌ എസിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.പിന്നീട് മൂലമട്ടം സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനം. .തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും അപ്ളൈഡ് ആർട്ട്സിൽ ബിരുദം. ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർ, വിഷ്വൽ ഡിസൈനർ എന്നിങ്ങനെ എട്ടുവർഷത്തോളം ബാംഗളൂരിൽ പ്രവർത്തിച്ചു.

ബാംഗ്ലൂരിൽ തന്റെ നൃത്ത പഠനത്തിന് അതീവ സാധ്യതകളാണ് അഭിജയ്ക്ക് ഉണ്ടായിരുന്നത് .നാദം  ( Nadam - Narthan  Academy  for Dance and Music)  ലെ ഗുരു മുരളി മോഹൻ കൽവകൽവയുടെ കീഴിൽ കഥക്കും Sanjali Centre for Odissi Dance ലെ ഗുരു ശർമിള മുഖർജിയുടെ കീഴിൽ ഒഡീസിയിലും പരിശീലനം നേടി. ഇത് കൂടാതെ സമകാലീന നൃത്തരൂപങ്ങളിലും പരിശീലനം നേടിയിട്ടുണ്ട്. പണ്ഡിറ്റ് ബിർജു മഹാരാജ്, സാസ്വതി സെൻ, സുരുപ സെൻ, ബിജയിനി സത്പതി,നൃത്യഗ്രാമിലെ നൃത്തഗ്രാമിലെ പവിത്ര റെഡ്ഡി എന്നിവരുടെ നൃത്ത സംബന്ധിയായ വർക്ക്ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.മലയാളം ഇംഗ്‌ളീഷ് തുടങ്ങി ബഹുഭാഷകളിലെ തീയറ്റർ പ്രൊജക്ട്സ് അഭിജ ചെയ്തിട്ടുണ്ട്.സ്കൂൾ കുട്ടികൾക്കും, ഐ റ്റി പ്രൊഫഷണലുകൾക്കും, സ്പെഷ്യൽ കെയർ വേണ്ട കുട്ടികൾക്കും ഒക്കെ തീയറ്റർ വർക്ക് ഷോപ്പുകളും ചെയ്യാറുണ്ട് അഭിജ.നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഞാൻ സ്റ്റീവ് ലോപ്പസ്, സെക്കന്റ്സ് എന്നിങ്ങനെ സിനിമകളിൽ അഭിനയിച്ചു. സ്റ്റീവ് ലോപ്പസിലെ ഹരിയുടെ ഭാര്യ അഞ്ജലി ആയിട്ടുള്ള പെർഫോർമൻസ് വളരെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.ഒപ്പം ചില ഷോർട്ട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും അഭിജ അഭിനയിച്ചിട്ടുണ്ട്.

 

തീയറ്റർ ആക്റ്റിവിറ്റികളോടുള്ള താല്പര്യം വർദ്ധിച്ചപ്പോൾ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവന്നു. അഭിനയ തീയറ്റർ റിസർച്ച് സെന്ററിൽ പ്രവർത്തിച്ചപ്പോൾ കൽ‌ക്കട്ടയിൽ അവതരിപ്പിച്ച മാൿബത്തിൽ ഫീമെയിൽ ലീഡ് റോൾ ചെയ്തുകൊണ്ടായിരുന്നു അരങ്ങേറ്റം.അതിനുശേഷം ഏലിയാസ് കോഹൻ (ചിലി), ഫ്രാങ്കോയിസ് കാൽവെൽ (ഫ്രാൻസ്),തുടങ്ങിയ അന്തർദേശീയ സംവിധായകരോടൊപ്പവും  ചിലിയിലെ ലാ പാട്രിയോട്ടിക്കോ ഇന്ററസന്റേ എന്ന തെരുവ് നാടക നിർമ്മാണ ഗ്രൂപ്പിനോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.അഭിനേതാവും കലാകാരിയുമായ ആത്മജ മണിദാസ് സഹോദരിയാണ്