Abhija
സർക്കാർ ജീവനക്കാരായ കെ ആർ ശിവദാസിന്റേയും, കെ കെ രുഗ്മിണിയുടെയും മകളായി തൊടുപുഴയിൽ ജനിച്ചു.തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും അപ്ളൈഡ് ആർട്ട്സിൽ ബിരുദം. ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർ, വിഷ്വൽ ഡിസൈനർ എന്നിങ്ങനെ എട്ടുവർഷത്തോളം ബാംഗളൂരിൽ പ്രവർത്തിച്ചു.
തീയറ്റർ ആക്റ്റിവിറ്റികളോടുള്ള താല്പര്യം വർദ്ധിച്ചപ്പോൾ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവന്നു. അഭിനയ തീയറ്റർ റിസർച്ച് സെന്ററിൽ പ്രവർത്തിച്ചപ്പോൾ കൽക്കട്ടയിൽ അവതരിപ്പിച്ച മാൿബത്തിൽ ഫീമെയിൽ ലീഡ് റോൾ ചെയ്തുകൊണ്ടായിരുന്നു അരങ്ങേറ്റം.
തീയറ്ററുമായി ബന്ധപ്പെട്ട് Elias Cohen (chile), DeviD Berga (spain), Francoise Calvel (France) എം ജി ജ്യോതിഷ്, എന്നിവരുമായി പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം ഇംഗ്‌ളീഷ് തുടങ്ങി ബഹുഭാഷകളിലെ തീയറ്റർ പ്രൊജക്ട്സ് അഭിജ ചെയ്തിട്ടുണ്ട്.
കഥക്, കണ്ടെമ്പററി ഡാൻസ് എന്നിവയും, ബാംഗളൂർ "നൃത്യഗ്രാമ"ത്തിൽ നിന്നും ഒഡീസിയും അഭ്യസിക്കുന്നു.
സ്കൂൾ കുട്ടികൾക്കും, ഐ റ്റി പ്രൊഫഷണലുകൾക്കും, സ്പെഷ്യൽ കെയർ വേണ്ട കുട്ടികൾക്കും ഒക്കെ തീയറ്റർ വർക്ക് ഷോപ്പുകളും ചെയ്യാറുണ്ട് അഭിജ.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഞാൻ സ്റ്റീവ് ലോപ്പസ്, സെക്കന്റ്സ് എന്നിങ്ങനെ സിനിമകളിൽ അഭിനയിച്ചു. സ്റ്റീവ് ലോപ്പസിലെ ഹരിയുടെ ഭാര്യ അഞ്ജലി ആയിട്ടുള്ള പെർഫോർമൻസ് വളരെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
ഒപ്പം ചില ഷോർട്ട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും അഭിജ അഭിനയിച്ചിട്ടുണ്ട്.