കൺഫെഷൻസ് ഓഫ് എ കുക്കൂ

Confessions Of A Cuckoo
കഥാസന്ദർഭം: 

കുട്ടിക്കാലത്ത് ലൈംഗിക പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് മായ്ക്കാത്ത മുറിവുകളാണ് അവരുടെ മനസ്സിൽ ഉണ്ടാക്കുക. അങ്ങനെ പീഡനം അനുഭവിക്കേണ്ടി വന്ന ഒരു കുട്ടിയുടേയും, സുഹൃത്തിന്റേയും കഥയാണ് “Confessions of a Cuckoo”. ഒരു NGOക്ക് വേണ്ടി ലൈംഗികപീഡനങ്ങൾ സഹിക്കേണ്ടി വന്ന കുട്ടികളെ കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്ന ഷെറിനിലൂടെയാണ് (ദുർഗ്ഗ വിശ്വനാഥ്) കഥ വികസിക്കുന്നത്. ഒരു ഘട്ടത്തിൽ അത് അവരുടെ സ്വന്തം ബാല്യ കാലത്തിലേക്കുള്ള ഒരു കണ്ണാടിയായി മാറുകയാണ്. 

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 8 January, 2021

ഡൽഹി ബെല്ലി, ബ്ലാക്മെയ്ൽ , ഫോഴ്സ് മുതലായ ഹിറ്റ് ബോളിവുഡ് സിനിമകളുടെ ഡയറക്ടർ അഭിനയ് ദിയോ യുടെ അസിസ്റ്റന്റ് ആയിരുന്ന ജയ് ജിതിൻ പ്രകാശ് ആണ് ഈ സിനിമയുടെ സംവിധായകൻ. 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ രവീന്ദ്രൻ നിർമിക്കുന്ന ഈ നായിക പ്രാധാന്യമുള്ള സിനിമയിൽ ദുർഗ്ഗ കൃഷ്ണ ആണ് നായിക. അർജുൻ നന്ദകുമാർ, വി കെ പ്രകാശ് , അഭിജ ശിവകല തുടങ്ങിയവരാണ് മറ്റ് താരങ്ങൾ..

 

                                                          

Confessions of a Cuckoo | Malayalam Movie Trailer | Jay Jithin Prakash