അർജ്ജുൻ നന്ദകുമാർ

Arjun Nandakumar

രാജീവ് പിള്ളയ്ക്ക് ശേഷം മലയാള സിനിമയിലെത്തിയ മറ്റൊരു ബി ഡി എസ് ബിരുദധാരിയും ക്രിക്കറ്ററുമായ അഭിനേതാവ്. ആലപ്പുഴ സ്വദേശിയായ അർജ്ജുൻ നന്ദകുമാർ തിരുവനന്തപുരം ഗവണ്മെന്റ് ഡന്റൽ കോളേജിൽ നിന്ന് ബി ഡി എസ് ബിരുദമെടുത്തു. തുടർന്ന് ഏഷ്യാനെറ്റ് പ്ലസ്  ചാനൽ നടത്തിയ "സ്ക്രീൻ ടെസ്റ്റ്" എന്ന പരമ്പരയിൽ വിജയിയായി. ആ പരമ്പരയിലെ ജഡ്ജായെത്തിയ റോഷൻ ആൻഡ്രൂസ് തന്റെ "കാസനോവ" എന്ന ചിത്രത്തിലെ "കിരൺ" എന്ന കഥാപാത്രമായി അർജുനെ സ്ക്രീനിലെത്തിച്ചു. ബി.ഉണ്ണിക്കൃഷ്ണൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഗ്രാന്റ്മാസ്റ്റർ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി ശ്രദ്ധയാകർഷിക്കാൻ അർജുന് കഴിഞ്ഞിരുന്നു. താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റിലും പ്രധാന പങ്കാളിത്തമുള്ള അർജ്ജുന്റെ മറ്റ് സിനിമകൾ റേഡിയോ ജോക്കി,8.20 എന്നിവയാണ്..

ഫേസ്ബുക്ക് പേജ് : ഇവിടെ