അർജുൻ പ്രഭാകരൻ
പാലക്കാട് സ്വദേശിയാണ് അർജുൻ പ്രഭാകരൻ. വിദ്യാഭ്യാസകാലത്തു തന്നെ സിനിമാമോഹമുണ്ടായിരുന്ന അർജുൻ എഞ്ചിനിയറിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേയ്ക്ക് വരുന്നത്. സുഹൃത്തായ ഗോകുൽ രാമകൃഷ്ണനുമായി ചേർന്ന് ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് ഫീച്ചർ ഫിലിം രംഗത്തേയ്ക്ക് പ്രവേശിച്ചു.
2015 -ൽ ഗോകുൽ രാമകൃഷ്ണനോടൊപ്പം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ചെയ്തുകൊണ്ട് 32-ാം അദ്ധ്യായം 23-ാം വാക്യം എന്ന സിനിമയിലൂടെ തുടക്കം കുറിച്ചു. അതിനുശേഷം രണ്ടുപേരും ചേർന്ന് 2019 -ൽ ഷിബു എന്ന ചിത്രവും സംവിധാനം ചെയ്തു. 2021 -ൽ ഓടിടി റിലീസ് ചെയ്ത ബനേർഘട്ട എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം നിർവഹിച്ചത് ഗോകുലും അർജുനും ചേർന്നായിരുന്നു. തുടർന്ന് ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്ത താരം തീർത്ത കൂടാരം എന്ന സിനിമയുടെ തിരക്കഥ രചനയിൽ അർജുൻ പങ്കാളിയായി. നാല് സിനിമകളിലാണ് അർജുൻ പ്രഭാകർ പ്രവർത്തിച്ചിട്ടുള്ളത്.
അർജ്ജുൻ പ്രഭാകരൻ - Facebook



