അർജുൻ രവീന്ദ്രൻ

Arjun

1988 മെയ് 4 -ന്  തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ ജനിച്ചു. ഐ ഇ എസ് കോളേജ് ഓഫ് എഞ്ചിനീമ്രിംഗിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയതിനു ശേഷം അർജ്ജുൻ രവീന്ദ്രൻ ലണ്ടനിലെ ദി മെറിഡിയൻ കോളേജിൽ നിന്നും മാർക്കറ്റിംഗ്, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നി കോഴ്സുകൾ പഠിച്ചു. സ്ക്കൂൾ പഠനകാലത്തുതന്നെ കലാ പ്രവർത്തനങ്ങളിൽ അർജ്ജുൻ പങ്കെടുത്തിരുന്നു.

വിദ്യാഭ്യാസത്തിനുശേഷം സിനിമാമേഖലയിലേയ്ക്കിറങ്ങിയ അർജ്ജുൻ 2017 -ൽ ആകാശമിഠായി എന്ന സിനിമയിൽ അഭിനയിച്ചു. അതിനുശേഷം സിനിമാ നിർമ്മാണ കമ്പനി രൂപീകരിച്ച് കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന സിനിമ നിർമ്മിച്ചുകൊണ്ട് അർജ്ജുൻ രവീന്ദ്രൻ സിനിമാനിർമ്മാതാവായി. തുടർന്ന് മധുരം ജീവാമൃതബിന്ദു എന്ന സിനിമയും നിർമ്മിച്ചു.  കൺഫെഷൻസ് ഓഫ് കുക്കുവിലെ നായികയായി അഭിനയിച്ച ദുർഗ കൃഷ്ണയെയാണ് അർജ്ജുൻ വിവാഹം ചെയ്തിരിയ്ക്കുന്നത്.

Facebook