പ്രിൻസ് ജോയ്
കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശി. സെന്റ് ജോസഫ് സ്കൂൾ പേരാവൂർ, GHSS പാല എന്നിവിടങ്ങളിൽ പഠനം. കണ്ണൂരിലെ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ & ജേർണലിസം പഠിച്ചു. പഠിച്ച് കൊണ്ടിരുന്നപ്പോൾത്തന്നെ എട്ടുകാലി എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. തുടർന്ന് "ഞാന്‍ സിനിമാമോഹി" എന്നീ ഹ്രസ്വചിത്രവും പുറത്തിറക്കി.പ്രിന്‍സിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം 'കുഞ്ഞുണ്ണി കുണ്ഠിതനാണ്' എന്ന ചിത്രമാണ്. കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റേയും മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിലും അസിസ്റ്റന്റായി പ്രിൻസ് ജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിൻസിന്റെ കുഞ്ഞുണ്ണി കുണ്ഠിതനാണ് എന്ന ചിത്രമാണ് നവീൻ ടി മണിലാലിന്റെ തിരക്കഥയിൽ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രമായി പുറത്തിറങ്ങിയത്.
പ്രിൻസിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ : Prince Joy