ഷംസീന വി ടി

Shamseena V T

1990 ഡിസംബർ 28 ന് കോയമോൻ വി ടിയുടെയും സക്കീനയുടെയും മകളായി കോഴിക്കോട് ജനിച്ചു. ജി എച്ച് എസ് പറമ്പിൽ, ജെ ഡി ടി ഇസ്ലാം എന്നീ സ്ക്കൂളുകളിലായിരുന്നു ഷംസീനയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മലബാർ കൃസ്ത്യൻ കോളേജിൽ നിന്ന് ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫോക്ലോറിൽ പിജിയും എം ഫിലും പൂർത്തിയാക്കി. ഇപ്പോൾ കേരള കലാമണ്ഡലത്തിൽ ഫോക്ക് തിയ്യേറ്ററിൽ റിസർച്ച് ചെയ്യുന്നു.

സ്ക്കൂൾ പഠനകാലം മുതൽക്കുതന്നെ നാടകങ്ങളിൽ ഷംസീന അഭിനയിക്കാൻ തുടങ്ങിയിരുന്നു. നാടകങ്ങൾ വഴിയാണ് ഷംസീന സിനിമയിലേയ്ക്കെത്തുന്നത്. കൊച്ചിൻ ആക്ട് ലാബിലെ ഒരു നാടകത്തിലെ ഷംസീനയുടെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ എം ബി പത്മകുമാർ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുവാൻ ഷംസീനയെ വിളിക്കുന്നത്.

എം ബി പത്മകുമാർ സംവിധാനം ചെയ്ത ടെലസ്ക്കോപ്പ് എന്ന സിനിമയിലാണ് ഷംസീന ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രത്തിൽ  ഒരേ ഒരു സ്ത്രീ കഥാപാത്രമേയുണ്ടായിരുന്നുള്ളൂ പേരില്ലാത്ത ആ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഷംസീന സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. അതിനുശേഷം ഉൾട്ടഎവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾതമാശകൺഫെഷൻസ് ഓഫ് എ കുക്കൂ എന്നീ സിനിമകളിൽ കൂടി അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ഷംസീന താൻ അഭിനയിച്ച കഥാപാത്രങ്ങൾക്കെല്ലാം സ്വന്തം ശബ്ദം തന്നെയാണ് പകർന്നിട്ടുള്ളത്. കൂടാതെ റേഡിയോ പരസ്യങ്ങൾക്കും ശബ്ദം കൊടുത്തിട്ടുണ്ട്.

ഷംസീനയുടെ ഭർത്താവിന്റെ പേര് സമദ്. ഒരു മകൾ ഗയ.

 

വിലാസം-  Nethaji road
Panambra
Calicut university 
Malappuram

Gmail