അനൂപ് നാരായണൻ
1978 ജൂലൈ 17 ന് സൈനികോദ്യോഗസ്ഥരായിരുന്ന കെ വി ശ്രീനാരായണന്റെയും കുഞ്ഞുമോളുടെയും മകനായി ഡൽഹിയിൽ ജനിച്ചു. മാതാപിതാക്കളുടെ ജോലി സംബന്ധമായ സ്ഥലം മാറ്റത്തിനനുസരിച്ച് ഇന്ത്യയിൽ പല സ്ഥലത്തുമായിട്ടായിരുന്നു അനൂപിന്റെ പ്രൈമറി സ്ക്കൂൾ പഠനം. ഏഴാംക്ലാസ് മുതലുള്ള സ്ക്കൂൾ വിദ്യാഭ്യാസം ഒമാനിലായിരുന്നു. അതിനുശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങിയ അനൂപ് കൊയമ്പത്തൂരിൽ നിന്നും. കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി.
2012 ൽ ഷോർട്ട് ഫിലിം ചെയ്തുകൊണ്ടാണ് അനൂപ് നാരായണൻ തന്റെ കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. ഏഴ് ഷോർട്ട് ഫിലിം, ഡോക്യുമ്മെന്റ്രി, രണ്ട് ആഡുകൾ എന്നിവ ചെയ്തിട്ടുണ്ട്. അനൂപ് ചെയ്ത ഗുരുവിനെ തേടി എന്ന ഷോർട്ട് ഫിലിം കൊറിയയിലെ ഗിമ്പൊ ഇന്റ്ർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരം നേടിയിട്ടുണ്ട്. കൂടാതെ വിവിധ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടുകയും പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. മൂവായിരത്തോളം മലയാള സിനിമകൾക്ക് ടൈറ്റിലുകൾ ചെയ്ത പ്രശസ്ത കാലിഗ്രഫറായ ശ്രീ നാരായണ ഭട്ടതിരിയെക്കുറിച്ച് അക്ഷരങ്ങൾ എന്നും ഇഷ്ടമായിരുന്നു എന്നൊരു ഡോക്യുമെന്റ്രി അനൂപ് ചെയ്തിട്ടുണ്ട്.
അനൂപ് നാരായണന്റെ ഷോർട്ട് ഫിലിം എന്റെ ഹൃദയത്തിന്റെ വടക്കുകിഴക്കേയറ്റത്ത് വലിയതോതിൽ ജനശ്രദ്ധ നേടിയിരുന്നു. എവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അനൂപ് നാരായണൻ ഫീച്ചർ ഫിലിം രംഗത്തേയ്ക്ക് [പവേശിച്ചു.എവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾ ലോസെയ്ഞ്ചൽസിലെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ സെമിഫൈനലിസ്റ്റായിരുന്നു. ജപ്പാനിലെയും സിറിയയിലെയും ഫിലിം ഫെസ്റ്റിവലുകളിൽ അനൂപിനെ ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയും പ്രദർശിപ്പിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. Zee5 ഒടിടി പ്ലാറ്റ്ഫോം നടത്തിയ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെടുകയും ഒരു വർഷം Zee5 വിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അനൂപ് നാരായണൻ സംവിധാനം ചെയ്തിട്ടുള്ള എല്ലാ ഫിലിമുകളൂടെയും കഥ, തിരക്കഥ, സംഭാഷണം അദ്ദേഹം തന്നെയായിരുന്നു. സിനിമ കൂടാതെ സ്വന്തമായി ഒരു സൈബർ സെക്യൂരിറ്റി സംരംഭം നടത്തുന്നുമുണ്ട് അനൂപ്.
അനൂപ് നാരായണന്റെ ഭാര്യ സ്മിത അദ്ധ്യാപനം,കഥാകഥനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. രണ്ട് കുട്ടികൾ മകൾ നവ, മകൻ ജീവ.