ഇന്നലെ നീയെന്നിൽ പെയ്തില്ലേ

(F)ഇന്നലെ നീയെന്നിൽ പെയ്തില്ലേ
ചൊല്ലാതെ വന്നൊരു താളമായി
മഴ നൂൽ കോർക്കുമെൻകിനാകൂട്ടിൽ
വിരിയും വേനൽ തളിരാരോ....
(M)തനിയെ ഉഴലുമീയുടൽ
പകലിൻ മടിയിൽ വീഴവേ
ഇരുളിൽ മറയുമെൻ നിഴൽ കൈകൾ കോർത്തു നടന്നോരിവളാരോ..
(F)മനമൊരു കനവതിലെഴുതിയ
വരികളിലൊഴുകിയൊരീണമതായുന്നോ

(M)ഏതേതോ സ്വപ്നം തേടി പായുന്നോരെൻ
ഇടനെഞ്ചിൻ താളംപോലെ എന്നും നീ ഓ
കണ്ണാലെ കണ്ടില്ലേലും നെഞ്ചിൻ കോണിൽ
ഇന്നോളം കാണാമിന്നും താരം നെയ്തോ
(F)അണയാത്ത തിരകളിലോർത്തു നേരിയ
നനയാത്ത കരിമണ്ണു ഞാൻ
നിനയാതയെന്നിൽ വന്നു പുൽകിയ
കുഞ്ഞോളമാണിന്നു നീ....
(M)നിറമില്ലാതെ പെയ്യുന്നൊരീ മാരിയിൽ
മഴവില്ലായി മാറുന്നു നീ...
(F)തനു തോരുന്ന ജീവന്റെയാനങ്ങളിൽ
തണലായങ്ങു മാറുന്നു നീ....

(M)ഇന്നലെ നീയെന്നിൽ പെയ്തില്ലേ
ചൊല്ലാതെ വന്നൊരു താളമായി
മഴ നൂൽ കോർക്കുമെൻകിനാകൂട്ടിൽ
വിരിയും വേനൽ തളിരാരോ....
(F)തനിയെ ഉഴലുമീയുടൽ
പകലിൻ പടിയിൽ വീഴവേഇരുളിൽ മറയുമെൻ നിഴൽ കൈകൾ കോർത്തു നടന്നോരിവനാരോ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innale neeyennil peythille

Additional Info