ദുർഗ കൃഷ്ണ

Durga Krishna

1996 ഒക്റ്റോബർ 25 -ന്  കൃഷ്ണലാലിന്റെയും ജിഷയുടെയും മകളായി കോഴിക്കോട് ജില്ലയിലെ പുല്ലാലൂരിൽ ജനിച്ചു. ക്ലാസിക്കൽ ഡാൻസറായ ദുർഗ കൃഷ്ണ ഭരതനാട്യത്തിൽ ബിരുദമെടുത്തിട്ടുണ്ട്. മോഡലിംഗിലൂടെയാണ് ദുർഗ തന്റെ കരിയർ തുടങ്ങുന്നത്. തുടർന്ന് 2017 -ൽ പ്രദീപ് നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിൽ പൃഥ്വീരാജിന്റെ നായികയായിക്കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, കിംഗ് ഫിഷ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ദുർഗ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.

2021 ഏപ്രിലിൽ ദുർഗ കൃഷ്ണ വിവാഹിതയായി. നിർമ്മാതാവും അഭിനേതാവുമായ  അർജ്ജുൻ രവീന്ദ്രനെയാണ് ദുർഗ വിവാഹം ചെയ്തത്.

FACEBOOK

INSTAGRAM