സന്തോഷ് ഏച്ചിക്കാനം

Santhosh Aechikanam
കഥ: 5
സംഭാഷണം: 11
തിരക്കഥ: 9

കഥ,തിരക്കഥ കൃത്ത്. 1971 ൽ കാസർക്കോഡ് ജില്ലയിലെ എച്ചിക്കാനത്ത് ചന്ദ്രൻ നായരുടെയും ശ്യാമളയുടെയും മകനായി ജനിച്ചു. മലയാള സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം കേരള പ്രസ് അക്കാദമിയിൽ നിന്നും ഡിപ്ലോമ ഇൻ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ പി ജി കഴിഞ്ഞു. 

  ചെറുകഥകൾ എഴുതിക്കൊണ്ടാണ് സന്തോഷ് എച്ചിക്കാനം സാഹിത്യലോകത്ത് പ്രശസ്തിയിലേക്കെത്തുന്നത്. 2008- ൽ അദ്ദേഹം എഴുതിയ “കൊമാല” എന്ന ചെറുകഥക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നിരവധി കഥകൾ സന്തോഷ് എച്ചിക്കാനം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഒറ്റവാതിൽ, നരനായും പറവയായും, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാർ, മംഗല്യം തന്തു നാൻ ദേന, എൻമകജെ പഠനങ്ങൾ, കഥകൾ, ശ്വാസം, ബിരിയാണി..എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്.

2007 ൽ നവംബർ റെയിൻ എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ടാണ് സന്തോഷ് എച്ചിക്കാനം ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2012 ൽ അമൽ നീരദ് സംവിധാനം ചെയ്ത ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്ക് കഥ,തിരക്കഥ,സംഭാഷണം രചിച്ചു. തുടർന്ന് നിദ്ര, അന്നയു റസൂലും, ചന്ദ്രേട്ടൻ എവിടെയാ.. എന്നിവയുൾപ്പെടെ പത്തോളം സിനിമകൾക്ക് തിരക്കഥ,സംഭാഷണം രചിച്ചു.

സന്തോഷ് എച്ചിക്കാനത്തിന്റെ ഭാര്യ ജൽസ മേനോൻ. ഒരു മകനാണുള്ളത് പേര് മഹാദേവൻ.

അവാർഡുകൾ-

Kerala Sahitya Akademi Award for Story

Padmaprabha Literary Award

Karur Award

Pravasi Basheer Award

Abudhabi Sakthi Award

Cherukad Award

V. P. Sivakumar Keli Award

Kolkata Bhasha Sahithya Parishad Award

Delhi Katha Award

Kerala State Television Award