തൊമ്മൻ മങ്കുവ
ഇടുക്കി ജില്ലയിലെ മങ്കുവ സ്വദേശി. 1984 മേയ് 30ന് ടി എം ജോസഫ് മങ്കുവ, ഏലിയാമ്മ ജോസഫ് എന്നിവരുടെ മകനായി ജനനം. സെന്റ് തോമസ് യുപി മങ്കുവ , സെന്റ്മേരീസ് HSS മേക്കാശേരി എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ തൊമ്മൻ ബിരുദവും പൊളിറ്റിക്സിൽ ബിരുദാനന്തരബിരുദവും കൊച്ചി മഹാരാജാസ് കോളേജിൽ നിന്നാണ് കരസ്ഥമാക്കിയത്. 2010ൽ സംസ്ഥാന പോലീസ് സേനയിൽ അംഗമായി. സിനിമയിലെ ആൾക്കൂട്ടത്തിനും, പോലീസ് കോൺസ്റ്റബിൾസിനുമൊക്കെ ശബ്ദം കൊടുത്ത് ക്ലാസ് മേറ്റ്സ് എന്ന സിനിമയിൽ ഡബ്ബിംഗിലൂടെ ആണ് തൊമ്മൻ മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. സിനിമാ മേഖലയിൽ പല ചെറിയ ജോലികളും ചെയ്ത തൊമ്മൻ അൻവർ റഷീദിന്റെ ഛോട്ടാ മുംബൈയിലൂടെ ആണ് സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി അഭിനയത്തിലും തുടക്കമിട്ടിരുന്നു എങ്കിലും 2017 മുതലാണ് ശ്രദ്ധേയമായ വേഷങ്ങൾ കിട്ടിത്തുടങ്ങുന്നത്. അമൽ നീരദിന്റെ CIA എന്ന സിനിമയിൽ പോലീസ് കോൺസ്റ്റബിളായി രംഗത്ത് വന്നു. അമൽ നീരദ് -ഫഹദ് ഫാസിൽ ചിത്രമായ വരത്തനിലാണ് തൊമ്മന്റെ ഏറ്റവും ശ്രദ്ധേയമായ വേഷം വന്നത്.
ഔദ്യോഗികമായി പോലീസ് സേനയിലായത് കൊണ്ട് തന്നെയും തൊമ്മന് ഏറെ പോലീസ് വേഷങ്ങളാണ് സിനിമകളിൽ ലഭ്യമായത്. മിഷൻ സി, നാരദൻ, കാവൽ, കടുവ എന്ന സിനിമകളിലും പോലീസ് വേഷത്തിലാണ് രംഗത്ത് വരുന്നത്. സിനിമകൾ കൂടാതെ ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളിലും അഭിനയത്തിൽ സജീവമാണ്.
ഭാര്യ ദീപ്തി സ്കറിയ, മക്കൾ : സ്റ്റീവ് തലച്ചിറയിൽ (മകൻ) , ഷാനൻ മരിയ (മകൾ), സ്റ്റുവർട്ട് തലച്ചിറയിൽ (മകൻ)
വിലാസം: തലച്ചിറയിൽ ഹൗസ്, മങ്കുവ P.O, മങ്കുവ, ഇടുക്കി ജില്ല
തൊമ്മന്റെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇമെയിൽ വിലാസം | ഫോൺ നമ്പർ