രാമകൃഷ്ണൻ പെരുമ്പാവൂർ

Ramakrishnan Perumbavoor

പെരുമ്പാവൂർ സ്വദേശി. ആദ്യ കാല നാടക പ്രവർത്തകനായിരുന്നു. ഭാര്യ ലീല - മക്കൾ - സുനി, സുബി, ബിജു എന്നിവരാണ്. ഇതിൽ മകളായ സുബിയുടെ മകൻ ദേവദത്ത് ഷാജിയുടെ ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചതാണ് ചെറുമകനായ ദേവദത്തിനൊപ്പം രാമകൃഷ്ണനും സിനിമയിലേക്കുള്ള വഴി തുറന്നത്. ദേവദത്തിന്റെ ഷോർട് ഫിലിം കണ്ട് ഇഷ്ടമായ ദിലീഷ് പോത്തൻ വഴി ദേവദത്തിന് സിനിമയിലേക്കുള്ള അവസരമായി. അതോടൊപ്പം പഴയകാല നാടക പ്രവർത്തകനായിരുന്ന മുത്തച്ഛന്റെ അഭിനയം കണ്ടിഷ്ടപ്പെട്ട സംവിധായകൻ അമൽ നീരദ് അദ്ദേഹത്തിനെ തന്റെ വരത്തൻ എന്ന ചിത്രത്തിൽ ഒരു വേഷത്തിനായി തിരഞ്ഞെടുത്തിരുന്നു. അതിനുശേഷം മംഗല്യം തന്തുനാനേ,  കനകം കാമിനി കലഹം എന്ന സിനിമകളിലും രാമകൃഷ്ണൻ പെരുമ്പാവൂർ അഭിനയിച്ചു.