മമിത ബൈജു
കോട്ടയം കിടങ്ങൂർ സ്വദേശിനി. 2001 ജൂൺ 22ന് ജനനം. ഡോക്ടർ കെ ബിജു - മിനി എന്നിവരാണ് മമിതയുടെ മാതാപിതാക്കൾ. മേരി മൗണ്ട് പബ്ലിക് സ്കൂൾ, NSS എന്നിവിടങ്ങളിൽ പഠനം. ക്ലാസിക്കൽ നർത്തകിയായ മമിത സി ബി എസ് സി കലോത്സവത്തിൽ സമ്മാനിതയായതിനേത്തുടർന്ന് പത്രത്തിൽ വാർത്ത വന്നിരുന്നു. അതേത്തുടർന്ന് അച്ഛന്റെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ അജി ആലപ്പാട്ടുകുന്നേൽ അദ്ദേഹം നിർമ്മിച്ച സർവ്വോപരി പാലാക്കാരനിൽ ഒരു വേഷം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. സിനിമയിൽ ചാലി പാലയുടെ മകളായി വേഷമിട്ട് കൊണ്ടാണ് മമിതയുടെ തുടക്കം. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച മമിത, ആദ്യമായി നായിക റോളിലെത്തിയ ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയാണ്. കോവിഡ് കാലത്ത് തിയറ്ററുകളിലേക്ക് ആളെയെത്തിച്ച സിനിമ എന്ന ഖ്യാതി ഓപ്പറേഷൻ ജാവ നേടിയിരുന്നു. തുടർന്ന് മമിത, രജിഷയോടോപ്പം സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ രാഹുൽ റിജി നായരുടെ ഖോ-ഖോ എന്ന ചിത്രത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
അമ്മ മിനി ഹൗസ്വൈഫാണ്, സഹോദരൻ കാനഡയിൽ ഡിഗ്രി പഠിക്കുന്നു.
Address: Manjima(h), Kidangoor p.o, Kottayam,kerala
മമിതയുടെ ഫേസ്ബുക്ക് പ്രൊഫൈൽ Mamitha Baiju | ഇൻസ്റ്റഗ്രാം പേജിവിടെയുണ്ട്