ജോബി ജോൺ
1988 ഫെബ്രുവരി 5 ന് കോഴിക്കോട് കുതിരവട്ടത്തിനടുത്ത് പൊറ്റമ്മല്‍ കോലോത്ത് വളപ്പ് വീട്ടിൽ കെ . വി. ജോണിന്റെയും ഷെറീനയുടെയും രണ്ടാമത്തെ മകനായി ജനനം.
സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ കലയോട് താല്പര്യം കാണിച്ചിരുന്ന ജോബി, കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സ്കോര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിലുമായി പഠനം പൂർത്തിയാക്കി.
ജോബിയുടെ ഇഷ്ട വിനോദം എഴുത്തും യാത്രയുമാണ്. 2011-ൽ കോഴിക്കോട്, സംവിധായകന്‍ ജോഷിയുടെ 'സെവന്‍സ്' എന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് കാണാനും നടന്മാരെ നേരില്‍ കാണാനുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ ചെന്നു, തുടര്‍ന്ന് ബാവൂട്ടിയുടെ നാമത്തില്‍ എന്ന രഞ്ജിത് മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായി രാഹുൽ സിനിവേക്കൊപ്പം കൂടി. 2012 മുതല്‍ 2017 വരെ റഫീഖ് സിനിവേയുടെ ശിക്ഷണത്തില്‍ വലുതും ചെറുതുമായ ഒരുപാട് മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ കാസ്റ്റിംഗ് കോര്‍ഡിനേറ്ററും പ്രൊഡക്ഷന്‍ മാനേജറുമായി
പ്രവര്‍ത്തിച്ചു വരുന്നു.