കെ ബി വേണു

K B Venu
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

സിനിമാ/മാധ്യമ പ്രവർത്തകൻ, അഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.  സമകാലികം, മാജിക് ലാന്റേൺ, ജീവിതം, താരത്തിളക്കം തുടങ്ങി സിനിമയുമായി ബന്ധമുള്ള നിരവധി ശ്രദ്ധേയമായ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും, ജേർണലിസം/മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തരബിരുദം. മീഡിയ അധ്യാപകനായും സിനിമാ നടനായും രംഗത്ത് സജീവമായ വേണു തൃശൂർ സ്വദേശിയാണ്. വിഷ്വൽ/പ്രിന്റ് മീഡിയയിൽ നിലവിൽ ഫ്രീലാൻസ് ചെയ്യുന്നു.