പി അനന്തപത്മനാഭൻ

P Ananthapadmanabhan
P Ananthapadmanabhan-Writer-m3db
Date of Birth: 
Wednesday, 4 October, 1972
മാസ്റ്റർ അനന്തപത്മനാഭൻ
കഥ: 1
സംഭാഷണം: 2
തിരക്കഥ: 2

പ്രശസ്ത സംവിധായകൻ പി.പത്മരാജന്റേയും രാധാലക്ഷ്മിയുടേയും മകനാണ് അനന്തപത്മനാഭൻ. 1978 -ൽ നക്ഷത്രങ്ങളേ കാവൽ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് അനന്തപത്മനാഭൻ ആദ്യമായി ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. 2017 -ൽ ഇറങ്ങിയ കാറ്റ് എന്ന സിനിമയ്ക്ക് തിരക്കഥയും 2013 -ൽ ഇറങ്ങിയ ഓഗസ്റ്റ് ക്ലബ്ബ് since 1969 എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. 

അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത വാടകയ്ക്കൊരു ഹൃദയം എന്ന സീരീസിന്റെ തിരക്കഥയ്ക്ക് അനന്തപത്മനാഭന് മികച്ച തിരക്കഥാകൃത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. അനന്തപത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിച്ച് അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ഇരുൾ മേഘങ്ങൾക്കും സൂര്യ രശ്മികൾക്കും മദ്ധ്യേ എന്ന ഷോർട്ട് ഫിലിമിന് സർക്കാർ ഏർപ്പെടുത്തിയ സ്കൂൾ ഓഫ് മീഡിയ സർവീസും പി ആർ ഡിയും ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. 

പതിനേഴ് ചെറുകഥകളും, ഒരു കഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള അനന്തപത്മനാഭൻ "മകന്റെ കുറിപ്പുകൾ" എന്ന പേരിൽ അച്ഛൻ പി.പത്മരാജനെക്കുറിച്ചുള്ള ഓർമ്മകളും പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ പല പ്രസിദ്ധീകരണങ്ങളിലായി നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അമൃത ടിവി, കൈരളി ടിവി, ഇന്ത്യാവിഷൻ, മാതൃഭൂമി എന്നിവയിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാർ മലയാളത്തിൽ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുകയാണ്.

അനന്തപത്മനാഭന്റെ ഭാര്യ ദീപാലക്ഷ്മി. മക്കൾ റിതുപർണ്ണൻ, ശന്തനു.