തിരുവമ്പാടി തമ്പാൻ
ആനകളെ വെച്ച് ബിസിനസ്സ് നടത്തുന്ന തിരുവമ്പാടി മാത്തൻ തരകന്റേയും(ജഗതി ശ്രീകുമാർ) മകൻ തിരുവമ്പാടി തമ്പാന്റേയും(ജയറാം) സൌഹൃദതുല്യമായ ബന്ധത്തിന്റേയും, മധുരയിലെ ശക്തിവേൽ എന്ന പ്രമാണിയുമായുള്ള പ്രതികാരത്തിന്റെ കഥയും തൃശൂർ പട്ടണത്തിന്റേയും പൂരങ്ങളുടേയും പശ്ചാത്തലത്തിൽ പറയുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
തിരുവമ്പാടി തമ്പാൻ | |
അഞ്ജലി | |
തിരുവമ്പാടി മാത്തൻ തരകൻ | |
ശക്തിവേൽ | |
കുഞ്ഞൂഞ്ഞ് | |
പരമേശ്വരൻ | |
വല്യപ്പച്ചൻ | |
റാഹേലമ്മ | |
വികാരിയച്ചൻ | |
പോലീസ് ഓഫീസർ മുഹമ്മദ് റാഫി | |
തമ്പാന്റെ കൂട്ടുകാരൻ | |
കഥ സംഗ്രഹം
പ്രാഞ്ചിയേട്ടൻ & സെയിന്റെ എന്ന ചിത്രത്തിനുശേഷം തൃശൂർ നഗരവും തൃശൂർ ഭാഷയുമായി മറ്റൊരു ചിത്രം.
തൃശൂർ നഗരത്തിന്റെ പാരമ്പര്യത്തോളം പഴക്കമുള്ളതാണ് പ്രമുഖ തിരുവമ്പാടി കുടുംബം. നാടു വാണ മഹാരാജാവിൽ നിന്നു ഉടവാൾ വരെ സമ്മാനമായി നേടിയ ആ കുടുംബത്തിന്റെ ഇപ്പോഴത്തെ കാരണവർ മാത്തൻ തരകൻ (ജഗതി ശ്രീകുമാർ) ആണ്. മാത്തന് തൃശൂരിലേയും പരിസരപ്രദേശങ്ങളിലേയും ക്ഷേത്രങ്ങൾക്കും പെരുന്നാളുകൾക്കും ആനയെ വാടകക്ക് കൊടുക്കുന്ന ബിസിനസ്സാണ്. ആനകൾക്കും ആനച്ചമയങ്ങൾക്കും പ്രമുഖ ബിസിനസ്സുള്ള കുടുംബം. മാത്തനെ സഹായിക്കാൻ മകൻ തമ്പാനും (ജയറാം) ഉണ്ട്. ഇരുവരും സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറ്റം. മകനു അച്ഛനോടും തിരിച്ചും നല്ല സൌഹൃദം. മാത്തനെ സഹായിക്കാൻ ആരോരുമില്ലാത്ത കുഞ്ഞൂഞ്ഞും (നെടുമുടി വേണു) ഉണ്ട്. തമ്പാന്റെ വിവാഹം ഉടനെ നടത്തിക്കാൻ വല്ല്യപ്പച്ചനും (ജനാർദ്ദനനും) വീട്ടുകാരും തീരുമാനിക്കുന്നു. പക്ഷെ അഞ്ജലി എന്ന അമ്പലവാസിക്കുട്ടിയോട് പ്രണയമുള്ള തമ്പാൻ അതിനു വഴങ്ങുന്നില്ല. എങ്കിലും വീട്ടൂകാരുടെ നിർബന്ധത്താൽ തമ്പാൻ കുന്നംകുളത്ത് ഒരു ഉയർന്ന ഫാമിലിയിൽ പെണ്ണുകാണാൻ പോകുന്നു. പക്ഷെ അത് അഞ്ജലിയുടെ കൂട്ടുകാരിയായിരുന്നു എന്ന് തമ്പാന് അറിയില്ല്ലായിരുന്നു. ഇത് കണ്ട അഞ്ജലി പിണങ്ങുന്നു. അഞ്ജലിയുടെ പിണക്കം മാറ്റാൻ മാത്തനും തമ്പാനും കൂട്ടുകാരും അഞ്ജലിയെ രാത്രി വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു വരുന്നു. ചില പ്രത്യേക സാഹചര്യങ്ങളാൽ അഞ്ജലിയെ രജിസ്റ്റർ വിവാഹം ചെയ്ത തമ്പാൻ അഞ്ജലിയുമായി വീട്ടിൽ ജീവിതം തുടങ്ങുന്നു.
നഗരത്തിലെ പ്രമുഖ ക്ഷേത്രത്തിൽ പൂരം കൊടിയേറി. തിടമ്പേറ്റേണ്ട പ്രധാന ആന തമ്പാന്റെ ഉത്തരവാദിത്വമുള്ളതായിരുന്നു. പക്ഷെ തമ്പാനോടും കൂട്ടരോടൂം ശത്രുതയുള്ള പരമേശ്വരന്റെ (സന്തോഷ്) ബുദ്ധിപൂർവ്വമുള്ള നീക്കത്തിൽ തമ്പാന് കൊടുക്കാമെന്ന് ഏറ്റിരുന്ന പൊള്ളാച്ചിയിലെ ആന ഉടമസ്ഥൻ ആനയെ പരമേശ്വരനു നൽകുന്നു. മറ്റൊരു മാർഗ്ഗമില്ലാതായപ്പോൾ തമ്പാനും കൂട്ടരും ഉത്തരേന്ത്യയിലെ സോനാപൂരിൽ പോയി ആനമേളയിൽ നിന്ന് ലക്ഷണമൊത്തൊരു ആനയെ വിലക്കു വാങ്ങിക്കൊണ്ടുവരുന്നു. തമിഴ് നാട്ടിലെ മധുര വഴി ആനയെക്കൊണ്ടു വരും വഴി അവർക്കു മുന്നിൽ ഒരു കൊലപാതകം നടക്കുന്നു. മധുരയിലെ വലിയൊരു പ്രമാണിയായ ശക്തിവേലും സംഘവും പട്ടാപ്പകൽ തെരുവിൽ വെച്ച് ഒരാളെ മർദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നു. നിർഭാഗ്യവശാൻ അത് സംഭവിക്കുന്നത് തമ്പാന്റെ കാറിനു മുൻപിലാണ്.
മധുരയിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം തിരിച്ചുപോരാനൊരുങ്ങുന്ന തമ്പാനും സംഘവും അച്ഛൻ മാത്തനും കുഞ്ഞൂഞ്ഞും പുറത്തേക്ക് പോയതായി അറിയുന്നു. പുറത്ത് പോയ മാത്തനും കുഞ്ഞൂഞ്ഞും അബദ്ധവശാൽ സത്യവേലും സംഘവുമായി എതിരിടേണ്ടിവരുന്നു. മാത്തന്റെ കാർ തട്ടി ശക്തിവേലിന്റെ അനുജൻ ശിവ അപകടത്തിൽ പെടുന്നു. ഇത് ശക്തിവേലിനെ ക്രുദ്ധനാക്കുന്നു. ശക്തിവേൽ മാത്തനും തമ്പാനുമെതിരെ തിരിയുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ആരാണു നീയെനിക്കെന്നു |
ഗാനരചയിതാവു് ഡോ മധു വാസുദേവൻ | സംഗീതം ഔസേപ്പച്ചൻ | ആലാപനം ശ്വേത മോഹൻ, സുദീപ് കുമാർ |
നം. 2 |
ഗാനം
ആരാണ് ഞാൻ നിനക്കെന്നു |
ഗാനരചയിതാവു് ഡോ മധു വാസുദേവൻ | സംഗീതം ഔസേപ്പച്ചൻ | ആലാപനം ശ്വേത മോഹൻ |
നം. 3 |
ഗാനം
പെരുമയെഴും തൃശ്ശിവപേരൂർ |
ഗാനരചയിതാവു് ഡോ മധു വാസുദേവൻ | സംഗീതം ഔസേപ്പച്ചൻ | ആലാപനം സുദീപ് കുമാർ |
നം. 4 |
ഗാനം
പകലിൽ അറുതി |
ഗാനരചയിതാവു് ഡോ മധു വാസുദേവൻ | സംഗീതം ഔസേപ്പച്ചൻ | ആലാപനം ഔസേപ്പച്ചൻ |
നം. 5 |
ഗാനം
ചിരിച്ചത് നീയല്ലഷണ്മുഖപ്രിയ, കാനഡ, ഹംസാനന്ദി, വസന്ത |
ഗാനരചയിതാവു് ഡോ മധു വാസുദേവൻ | സംഗീതം ഔസേപ്പച്ചൻ | ആലാപനം കെ എൽ ശ്രീറാം, ശരത്ത്, ഭവ്യലക്ഷ്മി |
Contributors | Contribution |
---|
Contributors | Contribution |
---|---|
പ്രധാന വിവരങ്ങൾ ചേർത്തു |