അംബികാ റാവു

Ambika Rao

ഏകദേശം 20 വർഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദ്ദൃചികമായാണ്  സിനിമാരംഗത്ത് എത്തപ്പെട്ടത്. ഒരു സുഹൃത്തിനു വേണ്ടി "യാത്ര" എന്ന സീരിയലിന്റെ കണക്കുകൾ നോക്കാൻ തുടങ്ങിയതാണു തുടക്കം. അവിടുന്ന് തന്റെ യഥാർഥ കർമ്മപഥം കണ്ടെത്തിയ അംബികക്ക് താങ്ങായി വന്നതു പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോനായിരുന്നു. തന്റെ കൂടെ ഒരു സഹ-സംവിധായകയായി കൂടെ കൂട്ടി. "ദി കോച്ച്" എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. അന്യഭാഷാ നടികൾക്ക് മലയാളം ഡൈലോഗുകൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുക്കയാണു പ്രധാന ഉദ്യമം. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന വേഷത്തിൽ  അഭിനയരംഗത്തും ശ്രദ്ധേയയായി.