യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
വിവാഹം നിശ്ചയിക്കപ്പെട്ട സുഹൃത്തിനോട് പ്രണയം തോന്നുന്ന ഒരുവനും അയാളുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളും.
Actors & Characters
Actors | Character |
---|---|
രാമാനുജം | |
ജ്യോതി | |
പോൾ | |
ഗോപി | |
വിശ്വനാഥൻ | |
കെ ജി നമ്പ്യാർ | |
കെ കെ കാർത്തികേയൻ | |
ഡോ പ്രദീപ് | |
കുഞ്ഞാലി | |
പ്യൂൺ | |
ഡ്രൈവിങ് സ്കൂൾ വിദ്യാർത്ഥി | |
ജ്യോതിയുടെ സഹോദരി ധന്യ | |
ഫ്ലാറ്റ് സെക്രട്ടറി | |
ബ്രോക്കർ | |
ലക്ഷ്മി | |
ഗായകൻ |
Main Crew
കഥ സംഗ്രഹം
സൗന്ദര്യ എന്ന നടി ആദ്യമായി അഭിനയിച്ച മലയാള ചലച്ചിത്രം.
ചെന്നൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ജ്യോതി എന്ന സോഫ്റ്റ്വെയർ എഞ്ചിനീയർക്ക് താമസസ്ഥലം കണ്ടെത്തിക്കൊടുക്കേണ്ടതായി വന്ന രാമാനുജന്, ഒരു ഘട്ടത്തിൽ ജ്യോതിയെ തന്റെ ഫ്ലാറ്റിൽ താമസിപ്പിക്കേണ്ടതായി വരുന്നു.ജ്യോതിക്ക് മറ്റു വഴികൾ ഇല്ലാത്തത് കൊണ്ട് മാത്രം അയാൾക്ക് അതിന് സമ്മതിക്കേണ്ടി വന്നു.പതിയെ ഇരുവരും നല്ല സുഹൃത്തുക്കളായി.ഡോക്ടർ പ്രദീപുമായി നേരത്തേ തന്നെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന ജ്യോതി വിവാഹത്തിനായി കേരളത്തിലേക്ക് പോകുന്നു. ജ്യോതിയോട് തനിക്ക് പ്രണയമാണെന്ന് ആ അവസരത്തിൽ രാമാനുജൻ തിരിച്ചറിയുകയും അക്കാര്യം സുഹൃത്ത് പോളിനോട് പറയുകയും ചെയ്യുന്നു.മറ്റു നിവൃത്തിയില്ലാത്തതിനാൽ ആ പ്രണയം കുഴിച്ചു മൂടാൻ തീരുമാനിച്ച് ജ്യോതിയുടെ വിവാഹത്തിൽ പങ്കു ചേരാൻ രാമാനുജൻ പോളിനൊപ്പം കേരളത്തിലേക്ക് പുറപ്പെടുന്നു.വിവാഹത്തലേന്നുള്ള ആഘോഷത്തിനിടയിൽ പോൾ മദ്യലഹരിയിൽ പലതും വിളിച്ചു പറയുന്നു. ജ്യോതിയും രാമാനുജനും ഒരുമിച്ച് താമസിച്ചിരുന്നുവെന്നു കേട്ടതോടെ അവൾ തെറ്റിദ്ധരിക്കപ്പെടുകയും പ്രദീപുമായുള്ള വിവാഹം മുടങ്ങുകയും അവശ നിലയിലായ അച്ഛൻ ജ്യോതിയെ രാമാനുജനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു.ഇതോടെ ജ്യോതി രാമാനുജനുമായി അകലുകയും അയാളോട് മിണ്ടാതാവുകയും ചെയ്യുന്നു.ജ്യോതിയെ അനുനയിപ്പിക്കാനുള്ള രാമാനുജന്റെ ശ്രമങ്ങൾ വിഫലമാകുന്നു.രാമാനുജന്റെ അമ്മ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായപ്പോൾ അവസാനത്തെ ആഗ്രഹമെന്നോണം മകനെയും മരുമകളെയും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.രാമാനുജനുമായുള്ള കാര്യങ്ങളിൽ നിന്നെല്ലാം അകന്നു നിന്നിരുന്ന ജ്യോതി അയാളുടെ കൂടെ പോകാൻ വിസമ്മതിച്ചു. ഒറ്റയ്ക്ക് പോയ രാമാനുജൻ അമ്മയുടെ മരണവാർത്തയുമായാണ് തിരിച്ചെത്തിയത്. അമ്മയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റാൻ കഴിയാത്തത്തിൽ ജ്യോതിക്ക് കുറ്റബോധം തോന്നുന്നു.പിന്നീട് രാമാനുജനെ കാണാതാവുകയും ജ്യോതി അയാളെ പലയിടത്തായി അന്വേഷിക്കുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
വട്ടയില പന്തലിട്ട് |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര, പി ജയചന്ദ്രൻ |
2 |
ഒന്നു തൊടാനുള്ളിൽ |
കൈതപ്രം | ജോൺസൺ | പി ജയചന്ദ്രൻ |