അരുൺ

Arun

1984 മാർച്ച് 2 എറണാംകുളം ജില്ലയിലെ ഏലൂരിൽ ജനിച്ചു. 2000 -ത്തിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരുൺ സിനിമയിലേയ്ക്കെത്തുന്നത്. 2002 -ൽ സത്യൻ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിൽ "വട്ട ഇല പന്തലിട്ട്... എന്ന ഗാനരംഗത്തിൽ ഗായകനായി അഭിനയിച്ചു. പിന്നീട് 2004 -ൽ ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തുകൊണ്ട് അരുൺ സിനിമയിൽ സജീവമായി. തുടർന്ന് അമൃതം, ക്വട്ടേഷൻ, ബൈ ദി പീപ്പിൾ, ഓഫ് ദി പീപ്പിൾ, അണ്ടർ വേൾഡ്‌, ഡ്രൈവിംഗ് ലൈസൻസ്, അഞ്ചാം പാതിരാ എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു.