വട്ടയില പന്തലിട്ട്

വട്ടയില പന്തലിട്ട് പൊട്ടു തൊട്ട് ഞാനിരുന്നു
പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു
കണ്ണാടിപ്പുഴ പാടീ പുല്ലാനിക്കതിരാടീ
നീ മാത്രമെന്തേ വന്നില്ലാ
നീ മാത്രമെന്തേ വന്നില്ലാ
( വട്ടയില..)

പഞ്ചമിപ്പൂപടവിൽ പാലാഴി പൂങ്കടവിൽ
ഞാനിന്ന് തോണീയിറങ്ങീ
പാതിരാപ്പാടത്തെ കസ്തൂരിപൂങ്കാറ്റിൻ
തേരിൽ ഞാൻ അരികിലെത്തീ
മുത്തണിരാവിന്റെ മൂന്നാം മുറത്തിലെ മുത്തുകൾ നൽകാം ഞാൻ
പൊന്നിലക്കുന്നിലെ പൂമരമൊട്ടിന്റെ മാല കൊരുക്കാം ഞാൻ
നിന്നെ കാണാനാളറിയാതിക്കരെയെത്തി ഞാൻ
ഇക്കരെയെത്തീ ഞാൻ
( വട്ടയില...)

വെള്ളോട്ടുവളയിട്ട് വെള്ളാരപ്പട്ടുടുത്ത് താനിരുന്നാടാൻ വന്നൂ
താനിരുന്നാടുമ്പോൾ താളം പിടിയ്ക്കുമ്പോൾ
താനേ മറന്നു പോയ് ഞാൻ
താരണി ചുണ്ടിലെ മുത്തമിറുത്തെന്റെ മാറിലണിയാം ഞാൻ
ആ മണി ചൂടിലെൻ നെഞ്ചിലെ മുല്ലപ്പൂമൊട്ടു വിരിക്കാം ഞാൻ
ആരും കാണാതീ വഴി വന്നൊരു ഗന്ധർവ്വനല്ലോ നീ
ഗന്ധർവനല്ലോ നീ
( വട്ടയില..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
VATTAYILA PANTHALITTU

Additional Info

അനുബന്ധവർത്തമാനം