വേണു മച്ചാട്

Venu Machad

    ഇരുപത്തിയഞ്ചോളം വർഷത്തോളമായി നമ്മൾ ഈ നടനെ മലയാള സിനിമയിൽ കണ്ടിട്ടുണ്ട് .. 
സ്കൂൾ കാലങ്ങൾ മുതൽ നാടകത്തോടുളള അഭിനിവേശം മൂലം നാടക നടനായി. നൂറിലധികം നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വടക്കാഞ്ചേരിക്കാരുടെ പ്രിയപ്പെട്ട അനൗൺസർ കൂടിയാണ് ഈ കലാകാരൻ. 
തിയേറ്ററുകളിലേയ്ക്ക് ആളുകളെ ആകർഷിക്കാനായി പണ്ട് ചെയ്തിരുന്ന സിനിമ അനൗൺസ്മെന്റുകൾക്ക് പുതിയ ഒരു ശൈലി ഉണ്ടാക്കിയ ആളാണ് വേണു മച്ചാട്. "പരിണയം" എന്ന സിനിമയിലൂടെയാണ് വേണു മലയാള ചലച്ചിത്ര ലോകത്തെത്തുന്നത്. കമൽ,ലോഹിതദാസ്, ലാൽ ജോസ് തുടങ്ങിയവരുടെ ഒട്ടുമിക്ക സിനിമകളിലും വേണു ഉണ്ടാവാറുണ്ട്. 
അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
     യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ നല്ല കണ്ണായും പച്ചക്കുതിരയിലെ ജൂനിയർ ആർട്ടിസ്റ്റായും ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിലെ ജ്യോതിഷി ആയും സെക്കൻഡ്സിലെ പലചരക്ക് കടക്കാരനായും ഒക്കെ നിരവധി ചെറിയ കഥാപാത്രങ്ങളായി വേണു വേഷമിട്ടിട്ടുണ്ട്.