അനിൽ സി മേനോൻ

Anil C Menon

മലയാള ചലച്ചിത്ര സംവിധായകൻ. 1959- ൽ തൃശ്ശൂർ ജില്ലയിലെ അന്തിക്കാട്ടിൽ ശ്രീധരൻ നായരുടെയും ചന്ദ്രികയുടെയും മകനായി ജനിച്ചു. അന്തിക്കാട് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1993- ൽ ഘോഷയാത്ര എന്ന സിനിമയിൽ ജി എസ് വിജയന്റെ സഹസംവിധായകനായിട്ടാണ് അനിൽ സി മേനോന്റെ തുടക്കം. തുടർന്ന് നരസിംഹം, എഫ് ഐ ആർ എന്നീ സിനിമകളിൽ ഷാജി കൈലാസിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു.

ടി എ ഷാഹിദിന്റെ തിരക്കഥയിൽ കലാഭവൻ മണിയെ നായകനാക്കി 2003- ൽ മത്സരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അനിൽ സി മേനോൻ സ്വതന്ത്ര സംവിധായകനായി. തുടർന്ന് 2005-ൽ കലാഭവൻ മണിയെ നായകനാക്കി ബെൻ ജോൺസൺ. 2006- ൽ സുരേഷ് ഗോപിയെ നായകനാക്കി രാഷ്ട്രം, 2011- ൽ സുരേഷ് ഗോപി നായകനായ കലക്ടർ. 2014-ൽ പൃഥ്വിരാജ് നായകനായ ലണ്ടൻ ബ്രിഡ്ജ് എന്നീ സിനിമകൾ സംവിധാനം ചെയ്തു. 

അനിൽ സി മേനോന്റെ ഭാര്യയുടെ പേര് സ്മിത.