നരസിംഹം
ജസ്റ്റിസ് എം കെ മേനോന്റെ മകനായ ഇന്ദുചൂഢൻ തൻ്റെ അച്ഛന്റെ ശത്രുക്കളായ മണപ്പള്ളിളി കുടുംബത്തിൻ്റെ ഗൂഢതന്ത്രങ്ങളിൽ പെട്ട് കൊലപാതകക്കേസിൽ ജയിലിൽ പോകാനിടയാകുന്നു. 6 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം തിരിച്ചു വന്ന ഇന്ദുചൂഢനും മണപ്പള്ളിക്കാരും തമ്മിലുളള ഏറ്റുമുട്ടലിലൂടെ സിനിമ പുരോഗമിക്കുന്നു.
Actors & Characters
Actors | Character |
---|---|
പൂവള്ളിൽ ഇന്ദുചൂഡൻ | |
ജസ്റ്റിസ് എം കെ മേനോൻ | |
അനുരാധ | |
ശാരദ | |
മണപ്പള്ളി പവിത്രൻ | |
ചന്ദ്രഭാനു | |
രാമൻ നായർ | |
സി ഐ ഹബീബ് | |
ഭരതൻ | |
മൂപ്പിൽ നായർ | |
മണപ്പള്ളി സുധീരൻ | |
വേണുമാഷ് | |
പഞ്ചായത്ത് പ്രസിഡൻട് ഏറാടി | |
മണപ്പള്ളി മാധവൻ നമ്പ്യാർ | |
ഇന്ദുലേഖ | |
ജയകൃഷ്ണൻ | |
ജഡ്ജ് | |
പിഷാരടി | |
വാസുദേവൻ | |
രാമകൃഷ്ണൻ | |
ഭാസ്കരൻ | |
ഡി വൈ എസ് പി ശങ്കരനാരായണൻ | |
കൊല്ലം തുളസി | |
നർത്തകി | |
നന്ദഗോപാൽ മാരാർ | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
ജസ്റ്റിസ് എം കെ മേനോൻ നിയമത്തിന്റെ വഴിയിലൂടെ തന്നെ എല്ലാം നോക്കി കാണുന്ന ആദർശവാദിയാണ്. മേനോന്റെയും ഭാര്യ ശാരദയുടെയും ഏക മകനായ ഇന്ദുചൂഢൻ ഐ എ എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നു. അതാഘോഷിക്കാൻ നടത്തിയ നിശാപാർട്ടിയിൽ വെച്ച് സ്വന്തം സുഹൃത്തിനെ കൊല ചെയ്തെന്ന കുറ്റത്തിന് ഇന്ദുചൂഢൻ അറസ്റ്റിലാവുന്നു. ജസ്റ്റിസ് മേനോന്റെ ശത്രുക്കളായ മണപ്പള്ളി മാധവൻ നമ്പ്യാരും കൂട്ടാളികളും ഗൂഢതന്ത്രങ്ങളാൽ ഒരുക്കിയ സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ഇന്ദുചൂഢൻ 6 വർഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. നിയമത്തിന്റെ വഴിവിട്ട് ഒന്നും ചെയ്യാത്ത മേനോൻ മകനെ സഹായിക്കുന്നില്ല. മേനോൻ ജോലി രാജി വെച്ച് ബാംഗ്ലൂരിലേക്ക് പോകുന്നു.
6 വർഷത്തിനു ശേഷം മണപ്പള്ളി മാധവൻ നമ്പ്യാർ മരിക്കുന്നു. നമ്പ്യാരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കാനെത്തിയ മകൻ പവിത്രനെ ജയിൽശിക്ഷ കഴിത്തെത്തിയ ഇന്ദുചൂഢനും കൂട്ടുകാരും തടയുന്നു. അവിടം സംഘർഷഭരിതമാവുന്നു. ചിതാഭസ്മം ചിതയിലൊഴുക്കാനാകാതെ പവിത്രനും കൂട്ടരും തിരിച്ചു പോകുന്നു. നമ്പ്യാരുടെ ബിസിനസ് പങ്കാളിയായ മൂപ്പിൽ നായരുടെ മകൾ അനുരാധ ഇന്ദുചൂഢനുമായി സൗഹൃദത്തിലാവുന്നു. ഇതിനെ ചോദ്യം ചെയ്ത മൂപ്പിൽ നായരുമായി ഇന്ദുചൂഢൻ കോർക്കുന്നു.
ജസ്റ്റിസ് മേനോൻ നാട്ടിൽ തിരിച്ചെത്തുന്നു .. അച്ഛനും മകനും തമ്മിൽ പഴയ കാര്യങ്ങൾ പറഞ്ഞ് പിണങ്ങുകയും ഇന്ദുചൂഢൻ തറവാട്ടിൽ നിന്ന് താമസം മാറ്റുകയും ചെയ്യുന്നു.
മണപ്പള്ളി പവിത്രന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിൽ സ്വന്തം വീട് ഈട് വച്ച് പണം പലിശക്കെടുത്ത ഇന്ദുലേഖ എന്ന പെൺകുട്ടി വായ്പ തിരിച്ചടയ്ക്കാൻ അവധി നീട്ടി ചോദിക്കാൻ എത്തുന്നു. എന്നാൽ അത് ജസ്റ്റിസ് മോനോന്റെ അവിഹിത സന്തതിയാണന്ന് തിരിച്ചറിയുന്ന പവിത്രൻ മേനോനെതിരെ കരുക്കൾ നീക്കുന്നു. ഇന്ദുലേഖയുടെ വീട്ടിൽ ഗുണ്ടാ നേതാവായ ഭാസ്കരനെയും കൂട്ടാളികളെയും കൊണ്ട് ശല്യം ചെയ്യിച്ച് മേനോനോട് സഹായം ചോദിക്കാൻ ഇന്ദുലേഖയെ നിർബന്ധിതയാക്കുന്നു. മേനോനെ കാണാൻ ചെല്ലുന്ന ഇന്ദുലേഖയെ മേനോൻ ഇറക്കിവിടുന്നു. മേനോന്റെ പഴയ കഥകളൊക്കൊ അറിയാവുന്ന കാര്യസ്ഥൻ രാമൻ നായർ ഇത് കാണുന്നു.
മണപ്പളളി പവിത്രന്റെയും കൂട്ടാളികളുടെയും ശല്യങ്ങൾക്ക് നടുവിൽ ഇന്ദുലേഖ ജസ്റ്റിസ് മോനോന് എതിരെ വീടിന് മുന്നിൽ കുടിൽ കെട്ടി തന്റെ പിതൃത്വത്തിനും അവകാശത്തിനും വേണ്ടി സമരം ചെയ്യുന്നു. ഇത് കണ്ട് ഇന്ദുചൂഢൻ പിതാവിനോട് സത്യാവസ്ഥ ചോദിക്കുന്നുവെങ്കിലും മേനോൻ ഇന്ദുലേഖയെ അറിയില്ല എന്ന് പറയുന്നു. കുപിതനായ ഇന്ദുചൂഢൻ സമരക്കാരെ അടിച്ചോടിക്കുന്നു. ഇന്ദുലേഖയെ പിടിച്ചുവലിച്ച് മർദ്ദിക്കാനൊരുങ്ങിയ ഇന്ദുചൂഢനെ അമ്മാവൻ ചന്ദ്രഭാനു തടയുന്നു. ചന്ദ്രഭാനുവിൽ നിന്ന് ഇന്ദുലേഖ സ്വന്തം കൂടപ്പിറപ്പാണന്ന സത്യം തിരിച്ചറിയുന്ന ഇന്ദുചൂഢൻ പിൻവാങ്ങുന്നു.
ഇന്ദുചൂഢനെ 6 വർഷം മുമ്പ് കള്ള കേസിൽ കുടുക്കി ജയിലിലയയ്ക്കാൻ ചുക്കാൻ പിടിച്ച സി.ഐ ശങ്കരനാരായണൻ ഡി വൈ എസ് പി യായി സ്ഥലം മാറി നാട്ടിലേക്ക് വരുന്നു. എന്നാൽ പഴയ കണക്കുകൾ തീർക്കാൻ ഇന്ദുചൂഢൻ തന്നെ ശങ്കരനാരായണനെ വരുത്തിയതാണന്ന് അറിയുന്ന ശത്രുക്കൾ ജാഗരൂകരാകുന്നു. മണപ്പള്ളി പവിത്രൻ ഇന്ദുലേഖയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നു. തക്ക സമയത്ത് അവിടെ എത്തിച്ചേരുന്ന ഇന്ദുചൂഢൻ ഗുണ്ടകളെ അടിച്ചോടിച്ച് ഇന്ദുലേഖയെ സംരക്ഷിക്കുന്നു. വഴക്കിനിടെ ഇന്ദുചൂഢനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇന്ദുലേഖയ്ക്ക് മുറിവേൽക്കുന്നു. ഇന്ദുലേഖയെ ഏട്ടൻ പൂവള്ളി തറവാട്ടിൽ കൊണ്ടുപോയി പാർപ്പിക്കുന്നു. പകരം വീട്ടാൻ പവിത്രന്റെ ഗോഡൗണിലെത്തുന്ന ഇന്ദുചൂഢൻ അവിടെ ശങ്കരനാരയണനെയും ഗുണ്ടകളെയും അടിച്ച് നിലം പരിശാക്കുന്നു.
ഇന്ദുചൂഢൻ മേനോനുമായി ഇന്ദുലേഖയുടെ കാര്യം പറഞ്ഞ് തെറ്റുന്നു. ഇന്ദുലേഖയെ താൻ സംരക്ഷിക്കുമെന്ന് ഇന്ദുചൂഢൻ വെല്ലുവിളിക്കുന്നു. അനുരാധ ഇന്ദുചൂഢനോട് തന്റെ ഇഷ്ടം തുറന്നു പറയുന്നു. ചന്ദ്രഭാനു മേനോനോട് ഇന്ദുചൂഢൻ ഇന്ദുലേഖയെ വിവാഹം കഴിക്കാൻ പോകുകയാണന്ന് അറിയിക്കുന്നു. ഇത് കേട്ട് പൂവള്ളിയിലെത്തിയ മേനോൻ വിവാഹ ഒരുക്കങ്ങൾ നിർത്തി വെയ്ക്കാൻ ആവശ്യപ്പെടുന്നു. മേനോനെ പ്രകോപിപ്പിച്ച് മടക്കി അയക്കുന്ന ഇന്ദുചൂഢൻ തന്റെ സുഹൃത്തായ ജയകൃഷ്ണനാണ് ഇന്ദുലേഖയെ വിവാഹം ചെയ്യാൻ പോകുന്നതെന്ന് ചന്ദ്രഭാനുവിനെ അറിയിക്കുന്നു. പൂവള്ളിയിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നു.
മോനോന്റെ കാര്യസ്ഥനായ രാമൻ നായർ തന്റെ മകളുടെ വിവാഹത്തിന് മേനോനോട് സഹായം അഭ്യർത്ഥിക്കുന്നു.. എന്നാൽ മേനോൻ കൈ മലർത്തുന്നു. രാമൻ നായർ മണപ്പള്ളി പവിത്രന്റെ സഹായം അഭ്യർത്ഥിക്കുന്നു. സഹായം നൽകി മേനോന്റെ ശിങ്കിടിയെ തന്റെ പാളയത്തിൽ എത്തിച്ച് പവിത്രൻ കരുക്കൾ നീക്കുന്നു. ഇന്ദുലേഖയുടെ കാര്യത്തിലുളള കുറ്റബോധം കൊണ്ട് മദ്യത്തിന് അടിമയായ മേനോൻ ഒരു രാത്രി അവളെ കാണാൻ രാമൻ നായരെയും കൂട്ടിപ്പോകുന്നു. അതേ സമയം തന്നെ ഇന്ദുചൂഢന്റെ സുഹൃത്തായ ഭരതന്റെ വീടിന് ആരോ തീവെയ്ക്കുന്നു. ഇന്ദുചൂഢനും സുഹൃത്തുക്കളും ഭരതനെയും ഭാര്യയെയും രക്ഷിക്കുന്നു. പിറ്റേന്ന് രാവിലെ പൂവള്ളിയിലെത്തിയ അവർ കാണുന്നത് ഇന്ദുലേഖ മരിച്ച് കിടക്കുന്നതാണ്. ആകെത്തകർന്ന ഇന്ദുചൂഢൻ രാത്രിയിൽ മേനോൻ അവിടെ വന്നു പോയ കാര്യം അറിയുന്നു.
ഇന്ദുലേഖയുടെ മരണത്തിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മേനോനെ പോലീസ് അറസ്റ്റു ചെയ്യുന്നു. ഉടുത്ത വേഷത്തിൽ പോലീസ് ജീപ്പിൽ കൊണ്ടുപോകുന്ന മേനോനെ ഇന്ദുചൂഢൻ വാഹനം തടഞ്ഞ് തിരിച്ചിറക്കി കൊണ്ടു പോരുന്നുവെങ്കിലും കോടതിയിൽ ഹാജരാക്കിയ മേനോനെ റിമാൻഡ് ചെയ്യുന്നു. മകനും അച്ഛനുമായി കാണുന്നു. താൻ അവളെ കൊന്നിട്ടില്ലന്നും അവളോട് മാപ്പ് പറഞ്ഞ് കൂട്ടിക്കൊണ്ട് പോരാനാണ് അവിടെപ്പോയതെന്നും മേനോൻ സത്യം ചെയ്തു പറയുന്നു. പവിത്രന്റെ ശിങ്കിടികളിലൊരാളെ പിടികൂടുന്ന ഇന്ദുചൂഢൻ പവിത്രനാണ് ഇന്ദുലേഖയെ കൊന്നതെന്ന സത്യമറിയുന്നു. മികച്ച വക്കീലിനെ വച്ച് മേനോനെ ജയിലിൽ നിന്നിറക്കാൻ ശ്രമിക്കുന്ന ഇന്ദുചൂഢന്റെ വഴികൾ ശത്രുക്കൾ തടയുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|