അമ്മേ നിളേ നിനക്കെന്തു പറ്റി

അമ്മേ നിളേ നിനക്കെന്തു പറ്റി
മനസ്സിന്റെ ജാലക കാഴ്ചകള്‍ വറ്റി
കണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍
കാ‍ലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി

ഓര്‍ക്കുന്നു ഞാന്‍ നിന്റെ നവ യൗവനം
പൂത്ത പാരിജാതം പോലെ ഋതുശോഭയാര്‍ന്നതും
പാലില്‍ കുടഞ്ഞിട്ട തങ്ക ഭസ്മം പോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്റെ പൊന്‍‌നാളത്തിനരികത്ത്
ശലഭജന്മം പോലെയാടിത്തിമിര്‍ത്തതും
രാത്രി കാലങ്ങളില്‍ ചാറും നിലാവിന്റെ
നീരവ ശ്രുതിയേറ്റു പാടിത്തുടിച്ചതും

ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും
തുടി മുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും
കൈയിലൊരു മിന്നലിടിവാളുമായ് അലറി നീ
കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ
തടവറ്റ വിടവങ്ങള്‍ കടപുഴകി വീഴവേ
സംഹാര രുദ്രയായെങ്ങോ കുതിച്ചു നീ

വേനല്‍ക്കാറ്റുമാടുന്ന പന്തം പോല്‍
ഉടയാടക്കു തീ പിടിച്ച പോല്‍ എരിയുന്നു പകല്‍
അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍
എന്തിനെന്‍ അമ്മേ നീ നിന്‍ അന്തമാം മിഴിനീട്ടി
കൂട്ടിവായിക്കുന്നു ഗാഡശോഭ രാമായണം
വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍
വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍
പതിനാലു സംവത്സരം വെന്തു വനവാസം കഴിയാറായ്

--------------------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Amme nile

Additional Info

അനുബന്ധവർത്തമാനം